സാഹസികര്‍ക്കായി ഇതാ എത്തുന്നു, റോയല്‍ എന്‍ഫീല്‍ഡിന്റെ ഹിമാലയന്‍ ബൈക്ക്

സാഹസിക സഞ്ചാരികള്‍ക്കായി നിരവധി വാഹനങ്ങള്‍ ഇന്നുണ്ട്. എന്നാല്‍ അഡ്വഞ്ചര്‍ ടൂറിന് മികച്ച അനുഭവമേകാന്‍ ഇന്ത്യയിലെ പ്രമുഖ ബൈക്ക് നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് ഒരുങ്ങുകയാണ്. അതിന്റെ നിര്‍മ്മാണ തിരക്കിലാണ് കമ്പനി ഇപ്പോള്‍. ഹിമാലയന്‍ എന്നു പേരിട്ടിരിക്കുന്ന ബൈക്ക് റോഡിനു പുറത്ത് സാഹസിക യാത്ര സുഗമമാക്കുന്ന തരത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. മോട്ടോര്‍സൈക്കിളിന്റെ ചിത്രങ്ങള്‍ ഓട്ടോ എക്‌സ് പുറത്തുവിട്ടു.

റോയല്‍ എന്‍ഫീല്‍ഡിന്റെ മറ്റ് ബൈക്കുകളില്‍ നിന്നും ഏറെ വ്യത്യസ്തമാണ് ഹിമാലയന്‍. തണ്ടര്‍ ബേര്‍ഡ്, കോണ്ടിനന്റെല്‍ ജിടി എന്നീ ബൈക്കുകളില്‍ നിന്നും മാതൃകകള്‍ സ്വീകരിച്ചാണ് പുതിയ ബൈക്കിന്റെ നിര്‍മ്മാണം. മുന്‍ഭാഗം തണ്ടര്‍ബേര്‍ഡിനു സമാനമാണ്. ഇന്ധന ടാങ്ക്, ഡുവല്‍ ഡിസ്‌ക് ബ്രെയ്ക്ക്, ടയറുകള്‍, ഇന്‍സ്റ്റുമെന്റ് ക്ലസ്റ്റര്‍ എന്നിവ കോണ്ടിനെന്റര്‍ ജി.ടിക്കു സമാനമാണ്. റൗണ്ട് ഹെഡ് ലാമ്പ്‌സ്, വിന്റ്ഷീല്‍ഡ്, ഉയര്‍ത്തിയ ഹാന്റില്‍ബാര്‍ എന്നിവയാണ് മറ്റു സവിശേഷതകള്‍.

4100 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനായിരിക്കും ഇതിലുണ്ടാവുക. അടുത്തവര്‍ഷം ഈ പുത്തന്‍ ബൈക്ക് പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ബൈക്ക് പുറത്തിറങ്ങിയാല്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ ബൈക്കുകളില്‍ ഒന്നാം സ്ഥാനത്തേക്ക് ഹിമാലയന്‍ എത്തുമെന്നാണ് പ്രതീക്ഷ. നിലവില്‍ കോണ്ടിനന്റെല്‍ ജി ടി യാണ് ഒന്നാം സ്ഥാനത്തുള്ളത്.

DONT MISS
Top