ഓണചിത്രങ്ങളുടെ സെന്‍സറിംഗിനെ ‘പ്രേമം’ ബാധിക്കുന്നു

തിരുവനന്തപുരം: ഓണക്കാലത്ത് റിലീസ് ചെയ്യേണ്ട ചിത്രങ്ങളുടെ സെന്‍സറിംഗ് സംബന്ധിച്ച് അനിശ്ചിതത്വത്തിലാവുകയാണ്. സെന്‍സറിംഗിനായുള്ള ഉപകരണങ്ങള്‍ ഇല്ലാത്തതാണ് റിലീസ് ചിത്രങ്ങളെ വലയ്ക്കുന്നത്.

പ്രേമം സിനിമയുടെ പകര്‍പ്പ് ചോര്‍ന്നതിനെ തുടര്‍ന്നാണ് സാമഗ്രികള്‍ പിടിച്ചെടുത്തത്.
സെന്‍സര്‍ബോര്‍ഡ് ആസ്ഥാനത്തെ കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക്കുകളും അനുബന്ധസാധനങ്ങളും പരിശോധനയ്ക്കായി കോടതിയില്‍ എത്തിച്ചിരിക്കുകയാണ്. പകരം ഉപകരണങ്ങളില്ലാത്തത് ബോര്‍ഡിന്റെ പ്രവര്‍ത്തനം അവതാളത്തിലാക്കുന്നു. ഇത് ഓണച്ചിത്രങ്ങളുടെ സെന്‍സറിംഗിനെ ബാധിക്കാനും സാധ്യതയുണ്ട്. അതേസമയം, ഓഫിസിലെ സുരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് റീജിയണല്‍ ഓഫീസര്‍ കേന്ദ്രഓഫീസിന് കത്തയച്ചിട്ടുണ്ട്.

DONT MISS
Top