ആര്യയും തമന്നയും ഒന്നിക്കുന്ന വിഎസ്ഒപി; ട്രെയിലര്‍ പുറത്തിറങ്ങി

ആര്യ നായകനാകുന്ന തമിഴ് കോമഡി ത്രില്ലര്‍ ചിത്രം വിഎസ്ഒപി (വാസുവും ശരവണനും ഒന്നാ പഠിച്ചവങ്ക)യുടെ ട്രെയിലര്‍ പുറത്തിറങ്ങി. തമന്നയാണ് ചിത്രത്തിലെ നായിക. തമിഴ്‌നടന്‍ സന്താനവും മലയാളി നടി മുക്തയും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. എം രാജേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം ഡി ഇമ്മനാണ്. ആര്യയുടെ ഇരുപത്തിയഞ്ചാമത് ചിത്രമായ വിഎസ്ഒപി ഓഗസ്റ്റ് 14-ന് തീയറ്ററുകളില്‍ എത്തും.

DONT MISS
Top