ഷാരൂഖ് ആരാധകര്‍ നിര്‍മ്മിച്ച റയീസ് ട്രെയിലര്‍- വീഡിയോ കാണാം

ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍ അധോലോക നായകനായി എത്തുന്ന പുതിയ ചിത്രം റയീസിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. ട്രെയിലര്‍ ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു. റയീസിന്റെ പ്രചരണാര്‍ത്ഥം ഷാരൂഖിന്റെ ആരാധകര്‍ നിര്‍മ്മിച്ച ട്രെയിലര്‍ ഹിറ്റായി മാറിയിരിക്കുകയാണ്.
ചിത്രത്തില്‍ മദ്യ മാഫിയാ തലവന്റെ വേഷത്തിലാണ് ഷാരൂഖ് എത്തുന്നത്. അത്‌കൊണ്ട് തന്നെ ട്രെയിലറില്‍ മദ്യക്കുപ്പികള്‍ വെച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. ആരാധകര്‍ നിര്‍മ്മിച്ച ട്രെയിലറിലാവട്ടെ സിഗരറ്റുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ട്രെയിലര്‍ കണ്ട് ഏതായാലും ഷാരൂഖിന് ഇഷ്ടപ്പെട്ടു. സംവിധായകന്‍ രാഹുല്‍ ദൊലാഖിയയ്ക്കും ഇഷ്ടപ്പെടുമെന്നാണ് ഷാരൂഖ് പറയുന്നത്.

ചിത്രത്തില്‍ നവാസുദ്ദീന്‍ സിദ്ദിഖി, ഫര്‍ഹാന്‍ അക്തര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് മലയാളിയും പ്രശസ്ത ബോളിവുഡ് ഛായാഗ്രഹകനുമായ കെ യു മോഹനന്‍ ആണ്. ആരാധകര്‍ നിര്‍മ്മിച്ച ട്രെയിലര്‍ കാണാം.

https://www.youtube.com/watch?v=vQbnFCyGb_s

DONT MISS
Top