ലിവയിലെ ഈന്തപ്പഴോത്സവം

ലിവയിലെ ഈന്തപ്പഴോത്സവത്തിന് തിരക്ക് വര്‍ദ്ധിച്ചു. വിവിധ ഇനത്തില്‍ പെട്ട ഈന്തപഴങ്ങള്‍ ഇവിടെ പ്രദര്‍ശനത്തിന് വെച്ചിട്ടുണ്ട്. അബുദാബി കള്‍ച്ചറല്‍ പ്രോഗ്രാംസ് ആന്‍ഡ് ഹെറിറ്റെജ് ഫെസ്റ്റിവല്‍സ് കമ്മിറ്റിയാണ് ലിവയില്‍ ഈന്തപ്പഴോത്സവം സംഘടിപ്പിക്കുന്നത്.

ഈന്തപഴങ്ങള്‍ പഴുത്ത് പാകമാകുന്ന സമയം ഗള്‍ഫ് മേഖലയ്ക്ക് ഉത്സവ കാലമാണ്. ആ ഉത്സവകാലത്തെ ഏറ്റവും മികച്ച ആഘോഷമാണ് ലിവ ഈന്തപ്പഴോത്സവം. പച്ച ഈന്തപഴം മുതല്‍ വിവിധ അളവില്‍ പഴുത്ത നിരവധി ഈന്തപഴങ്ങള്‍ ഈ പ്രദര്‍ശനത്തിലുണ്ട്. ഈന്തപന കൃഷിയുടെ രീതി, ഈന്തപ്പന കുലകളിലെ പരാഗണം, പഴങ്ങള്‍ പറിച്ചെടുക്കേണ്ട സമയം, സംസ്‌കരണം തുടങ്ങിയ നിരവധി മേഖലകളെ കുറിച്ച് വിശദമായ അവബോധം നല്‍കുന്നുണ്ട് ലിവയിലെ ഈന്തപ്പഴോത്സവം. ഈന്തപഴ മേഖലയിലെ നിരവധി കമ്പനികള്‍ ലിവ ഈന്തപ്പഴോത്സവത്തില്‍ സജീവമായി പങ്കെടുക്കുന്നു.

ഏറ്റവും മികച്ച ഈന്തപഴം മേളയില്‍ പ്രദര്‍ശിപ്പിക്കുന്നവര്‍ക്ക് ഖലീഫ രാജ്യാന്തര ഡേയ്റ്റ് പാം പുരസ്‌കാരം സമ്മാനിക്കും. ഈ മാസം മുപ്പത് വരെയാണ് ലിവയില്‍ ഈന്തപ്പഴത്സവം ഉണ്ടാവുക.

DONT MISS
Top