സ്‌പെക്ട്രെയുടെ ട്രെയിലര്‍ ഹിറ്റ്

ജെയിംസ് ബോണ്ട് പരമ്പരയിലെ പുതിയ ചിത്രം സ്‌പെക്ട്രെയുടെ പുതിയ ട്രെയിലര്‍ ഹിറ്റിലേക്ക്. ഡാനിയേല്‍ ക്രെയിഗ് നാലാം തവണയും ബോണ്ടായി എത്തുമ്പോള്‍ ചിത്രം വമ്പന്‍ ഹിറ്റാകുമെന്നു തന്നെയാണ് ആരാധകരുടെയും പ്രതീക്ഷ. സിനിമയിലെ ഒട്ടുമിക്ക താരങ്ങളെയും ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ആക്ഷന്‍ രംഗങ്ങളുടെ അഭാവം ആരാധക വിമര്‍ശനത്തിന് വഴിവെച്ചിട്ടുണ്ട്. ട്രെയിലര്‍ ഇതുവരെ രണ്ട് ലക്ഷത്തോളം പേര്‍ കണ്ടു.

ജെയിംസ് ബോണ്ട് പരമ്പരയില്‍ നിന്നുള്ള 24 ആമത്തെ ചിത്രമാണ് സ്‌പെക്ട്ര. സ്‌കൈ ഫോളായിരുന്ന അവസാനം തീയേറ്ററുകളില്‍ എത്തിയ ബോണ്ട് ചിത്രം. മോണിക്കാ ബലൂസി, ലീ സിയാഡ്കസുമാണ് നായികമാര്‍. ക്രിസ്റ്റഫര്‍ വാള്‍ട്‌സാണ് സിനിമയില്‍ വില്ലന്‍ കഥാപാത്രമാകുന്നത്.

സാം മെന്റസ് തന്നെയാണ് പുതിയ ബോണ്ട് ചിത്രവും സംവിധാനം ചെയ്തിരിക്കുന്നത്. നവംബര്‍ 6നാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.

DONT MISS
Top