കൊല്ലത്ത് എച്ച്1എന്‍1 ബാധിതരുടെ എണ്ണം ക്രമാതീതമായി കൂടുന്നു

കൊല്ലം: കൊല്ലത്ത് എച്ച്1എന്‍1 ബാധിതരുടെ എണ്ണം ക്രമാതീതമായി കൂടുന്നു. ഈ വര്‍ഷം മാത്രം ജില്ലയില്‍ 32 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എച്ച്1എന്‍1 ബാധിച്ച് 9 മരണവും സംഭവിച്ചു. ഡെങ്കി പനി, വൈറല്‍ പനി ബാധിതരുടെ എണ്ണത്തിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വര്‍ദ്ധനവുണ്ടായി.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പനി ബാധികരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദിവസവും ആയിരത്തിലധികം പേരാണ് പനി ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചിക്തസ തേടുന്നത്. ഈ വര്ഷംപ എച്ച്1എന്‍1 സ്ഥിരീകരിച്ച 32 പേരില്‍ 9 പേരാണ് മരിച്ചത്. കൊല്ലം കോര്പരറേഷന്‍ പരിതിയിലും, വെളിനല്ലൂര്‍, നെടുമ്പന, തഴവ,വിളക്കുടി, എന്നീ പ്രദേശങ്ങളിലാണ് എച്ച്1എന്‍1 രോഗം കൂടുതലായി റിപ്പോര്ട്ട് ചെയ്തത്.

ഡെങ്കിപനിയു ജില്ലയില്‍ കൂടുതലാണ്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ 16 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. നാല് പേര്‍ക്ക് എലിപ്പനി രോഗബാധയെന്ന സംശയത്തെത്തുടര്‍ന്ന് നിരീക്ഷണത്തിലാണ്. മലേറിയ,മഞ്ഞപ്പിത്തം എന്നിവയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം ജില്ലാ ആശുപത്രി മുതല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ വരെ ആവശ്യത്തിനുള്ള മരുന്നുകള്‍ കരുതിയിട്ടുണ്ടെന്ന് ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു.

DONT MISS
Top