പ്രേമം പൈറസി; ചെന്നൈയില്‍ അന്വേഷണത്തിന് പോയ ആന്റി പൈറസി സെല്‍ സംഘം തിരിച്ചെത്തി

പ്രേമം സിനിമയുടെ വ്യാജപതിപ്പ് പ്രചരിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ചെന്നൈയിലെ സ്റ്റുഡിയോയില്‍ അന്വേഷണത്തിനു പോയ ആന്റി പൈറസി സെല്‍ സംഘം മടങ്ങിയെത്തി. ഡി.വൈ.എസ്.പി എം.ഇക്ബാല്‍, സി.ഐ പൃഥ്വിരാജ് എന്നിവരുടെ നേതൃത്വത്തിലാണ് ചിത്രത്തിന്റെ മിക്‌സിംഗ് ജോലികള്‍ നടത്തിയ സ്റ്റുഡിയോയില്‍ പരിശോധന നടത്തിയത്.

ഇവിടെ ചിത്രത്തിന്റെ പകര്‍പ്പ് സൂക്ഷിച്ചിരുന്ന ഹാര്‍ഡ് ഡിസ്‌ക്ക് ഫോര്‍മാറ്റ് ചെയ്തിരുന്നു. ഈ ഹാര്‍ഡ് ഡിസ്‌ക്ക് ശാസ്ത്രീയപരിശോധനകള്‍ക്കായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്റ്റുഡിയോ ജീവനക്കാരെ വിശദമായി ചോദ്യം ചെയ്തതായും അന്വേഷണസംഘം വ്യക്തമാക്കി.

DONT MISS
Top