വിംബിള്‍ഡണ്‍: മിക്‌സഡ് ഡബിള്‍സ് കീരീടം പേസ്- ഹിംഗസ് സഖ്യത്തിന്

വിംബിള്‍ഡണ്‍ മിക്‌സഡ് ഡബിള്‍സ് കിരീടം ലിയാണ്ടര്‍ പേസ് മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന്. ഫൈനലില്‍ അലക്‌സാണ്ടര്‍ പേയ-തിമിയ ബാബോസ സഖ്യത്തെ നേരിട്ടുള്ള സെറ്റുകളില്‍ തകര്‍ത്താണ് ഇന്തോ-സ്വിസ് സഖ്യത്തിന്റെ കിരീട നേട്ടം.സ്‌കോര്‍ 6-1, 6-1.

പ്രായം കൈകള്‍ക്ക് കരുത്ത് കൂട്ടിയത് പോലെയായിരുന്നു വിംബിള്‍ഡണിന്റെ പുല്‍മൈതാനത്ത് പേസും ഹിംഗിസും റാക്കറ്റേന്തിയത്. എതിരാളികള്‍ നിലയുറപ്പിക്കും മുന്‍പ് തന്നെ കിരീടം ഇന്തോ-സ്വിസ് ജോഡിയുടെ പോക്കറ്റില്‍ ഭദ്രമായിരുന്നു. കരിയറിലെ പതിനാറാം ഗ്രാന്റ് സ്ലാം കിരീടം ഉറപ്പിച്ചത് പോലെയായിരുന്നു പേസിന്റെ ചലനങ്ങള്‍. പേസിന്റെയും ഹിംഗിസിന്റെയും കരുത്തുറ്റ ഫോര്‍ ഹാന്റുകളും പ്ലേസിംഗുകളും ആദ്യ സെറ്റ് 6-1ന് അവസാനിപ്പിച്ചു.

ആദ്യ സെറ്റിന്റെ തനിയാവര്‍ത്തനമായിരുന്നു രണ്ടാം സെറ്റും. 61 എന്ന സ്‌കോറിന് തന്നെ സെറ്റ് അവസാനിച്ചപ്പോള്‍ കരിയറിലെ അഞ്ചാം വിബിള്‍ഡണ്‍ കിരീടവും പേസിന് സ്വന്തമായി. വിംബിള്‍ഡണ്‍ വനിത വിഭാഗം ഡബിള്‍സില്‍ സാനിയ മിര്‍സ- മിര്‍സ മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിനായിരുന്നു കിരീടം.

അതേസമയം ബോയ്‌സ് ഡബിള്‍സില്‍ വിയറ്റ്‌നാമിന്റെ നാം ഹൊയാങ് ലീക്കൊപ്പം ഇന്ത്യന്‍ താരം സുമിത് നഗാല്‍ കിരീടം ചൂടി.അമേരിക്കയുടെ ഒപ്പല്‍ക്ക ജപ്പാന്റെ അകിറ സാറ്റിലനെ സഖ്യത്തെ 7-6, 6-4 എന്ന സ്‌കോറിന് തോല്‍പിച്ചാണ് ബോയ്‌സ് ഡബിള്‍സില്‍ നാം ഹോങ് ലി സുമിത് നാഗാല്‍ സഖ്യത്തിന്റെ കിരീടവിജയം. ജൂനിയര്‍ ഗ്ലാന്‍സ്ലാം കിരീടം നേടുന്ന ആറാമത്തെ ഇന്ത്യക്കാരനാണ് നഗാല്‍.

DONT MISS
Top