റമദാന്‍ അവസാന നാളുകളിലേക്ക് :മക്കയില്‍ തിരക്ക് വര്‍ധിച്ചു

റമദാന്‍ അവസാന നാളുകളിലേക്ക് കടക്കുമ്പോള്‍,മക്കയില്‍തിരക്ക് വര്‍ധിച്ചു.വിദേശികള്‍ക്കൊപ്പം സ്വദേശികളും മക്കയിലെക്ക് ഒഴികിയെത്തുകയാണ്.തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം ദേശീയ വിമാന കമ്പനിയായ സൗദിയ അധിക സീറ്റുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വിശുദ്ധ റമദാന്‍ അവസാനത്തോടടുക്കുമ്പോള്‍ മക്കയിലെ തിരക്ക് പതിന്‍മടങ്ങ് വര്‍ദ്ധിക്കുകയാണ്. ഉംറ തീര്‍ത്ഥാടകരാല്‍ മക്കയും ഹറം പരിസരവും തിങ്ങിനിറഞ്ഞിരിക്കുന്നു. തീര്‍ത്ഥാടകരില്‍ ഭൂരിഭാഗവും ഇഹ്തികാഫില്‍ മുഴുകിയിരിക്കയാണ്. പാപമോചനത്തിന്റെ ദിനങ്ങളാണ് മുസ്‌ലിം മത വിശ്വാസികള്‍ക്ക് റമദാന്റെ അവസാന പത്ത്. അതുകൊണ്ട് തന്നെ കൂടുതല്‍ സമയങ്ങള്‍ ദൈവ സമക്ഷിങ്കല്‍ കരങ്ങള്‍നീട്ടി ജീവിതകാലത്ത് വന്നുപെട്ട പാപങ്ങളെതൊട്ട് മാപ്പ്‌തേടുകയാണ് മക്കയിലെത്തുന്ന വിശ്വാസികള്‍.
റമദാന്റെ അവസാനത്തോടെ വിദേശത്തുനിന്നുള്ള ഉംറ തീര്‍ത്ഥാടകരുടെ വരവ് അവസാനിച്ചു. സൗദിക്കകത്തുള്ള ആഭൃന്തര ഉംറ തീര്‍ത്ഥാടകരുടെ വര്‍ദ്ധിച്ച തിരക്കാണ് മക്കയിലിപ്പോള്‍ ദൃശൃമാകുന്നത്. റോഡ് മാര്‍ഗവും ജിദ്ദാ വിമാനത്താവളം വഴിയും സൗദിയുടെ വിവിധ പ്രവിശൃകളിലുള്ള ആഭൃന്തര തീര്‍ത്ഥാടകര്‍ പുണൃ നഗരത്തിലെത്തുന്നുണ്ട്. റോഡ് മാര്‍ഗമുള്ള യാത്രക്ക് റമദാന്റെ ആദ്യ  ദിനത്തെ അപേക്ഷിച്ച് വാഹന കൂലി ഇപ്പോള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. സൗദിയുടെ വിവിധ ഭാഗങ്ങളില്‍നിന്നും ജിദ്ദ വിമാനത്താവളം വഴി എത്തുന്ന തീര്‍ത്ഥാടകരുടെ ബാഹുല്ലൃം കണക്കിലെടുത്ത് സൗദി അറേബൃന്‍ എയര്‍ലൈന്‍സ് വിമാന കമ്പനി ഉംറ തിര്‍ത്ഥാടകര്‍ക്കു മാത്രമായി കൂടുതലായി അറുപതിനായിരം സീറ്റുകളാണ് ഒരുക്കിയിരിക്കുന്നത്. ഇതിനായി സൗദിയുടെ വിവിധ ഭാഗങ്ങളില്‍നിന്നും ജിദ്ദാ കിംഗ് അബ്ദുല്‍അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് കൂടുതലായി വിമാനങ്ങളേര്‍പ്പെടുത്തിയാണ് സീറ്റ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. തിരക്കേറിയ സന്ദര്‍ഭം കണക്കിലെടുത്ത് ഉംറ തീര്‍ത്ഥാടകരുടെ ആവശൃാര്‍ത്ഥം ജിദ്ദയിലേക്ക് റമദാനില്‍ കൂടുതലായി ഏര്‍പ്പെടുത്തിയത് 156 വിമാനങ്ങളാണെന്ന് സൗദി എയര്‍ലൈന്‍സ് കോമേഴ്‌സൃല്‍ വിഭാഗം അസിസ്റ്റന്റ് എക്‌സികൃൂട്ടീവ് ജനറല്‍മേജര്‍ ഖാലിദ് ഹമ്മാദ് അല്‍ബുലൂവി പറഞ്ഞു.

DONT MISS
Top