തിരക്ക് വര്‍ദ്ധിച്ചതോടെ മക്കയില്‍ ഗതാഗത സംവിധാനത്തില്‍ കര്‍ശന നിയന്ത്രണം

തിരക്ക് വര്‍ദ്ധിച്ചതോടെ മക്കയില്‍ ഗതാഗത സംവിധാനത്തില്‍ കര്‍ശന  നിയന്ത്രണം ഏര്‍പ്പെടുത്തി . മക്കയില്‍ അഞ്ച് താത്കാലിക കാര്‍ പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്.ഹറമിന്റെ പരിസരങ്ങളില്‍ വലിയ വാഹനങ്ങള്‍ പ്രവേശിക്കുന്നതിന് നേരത്തെ തന്നെ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
തീര്‍ത്ഥാടകരുടെ വരവ് വര്‍ദ്ധിച്ചതോടെ മക്കയിലെത്തുന്ന വാഹനങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണമേര്‍പ്പെടുത്തി. റമദാന്റെ ആരംഭം മുതല്‍ തന്നെ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി തുടങ്ങിയിരുന്നുവെങ്കിലും റമദാന്‍ അവസാനത്തെ പത്തില്‍ പ്രവേശിച്ചതോടെ തീര്‍ത്ഥാടകരുടെ വര്‍ദ്ധിച്ച എണ്ണം കണക്കിലെടുത്താണ് വാഹനങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹറമിന്റെ പരിസരങ്ങളില്‍ വലിയ വാഹനങ്ങള്‍ പ്രവേശിക്കുന്നതിന് നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു. തിരക്ക് കണക്കിലെടുത്ത് മക്കാ മുനിസിപ്പാലിറ്റി റമദാനിലേക്കു മാത്രമായി അഞ്ച് താല്ക്കാലിക കാര്‍ പാര്‍ക്കിംഗ് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
മക്കയിലെത്തുന്ന ഉംറ തീര്‍ത്ഥാടകര്‍ക്ക് എളുപ്പത്തില്‍ പാര്‍ക്ക് ചെയ്യാനുതകും വിധമാണ് സൗകരൃമൊരുക്കിയിരിക്കുന്നത്. അവസാനത്തെ പത്തില്‍ തിരക്കിനിടയിലും റോഡ് ഗതാഗതത്തിന് ഭംഗം വരുത്താത്ത വിധമാണ് പാര്‍ക്കിംഗ് തരപ്പെടുത്തിയിരിക്കുന്നത്. മക്കാ ജിദ്ദാ എക്‌സ്പ്രസ്‌വേ, മദീന എക്‌സ്പ്രസ് വേ, തായിഫ് റോഡ്, അല്‍ ലൈത്ത് റോഡ്, അല്‍ സെയില്‍ റോഡ് എന്നിവിടങ്ങളിലാണ് ഉംറ തീര്‍ത്ഥാടകരുടെ സൗകരൃാര്‍ത്ഥം പാര്‍ക്കിംഗ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉംറ സീസണില്‍ വാഹനഗതാഗതം എളുപ്പമാക്കുന്നതില്‍ ഈ കാര്‍പ്പാര്‍ക്കിംഗ് സംവിധാനങ്ങള്‍ പ്രധാന പങ്കാണ് വഹിക്കുന്നതെന്ന് മക്കാ മേയര്‍ ഉസാമ അല്‍ ബാര്‍ പറഞ്ഞു.

DONT MISS
Top