ഋഷിരാജ് സിംഗിന്റെ പ്രവൃത്തി ബോധപൂര്‍വ്വമെങ്കില്‍ തെറ്റെന്ന് ഡിജിപി

പാസിങ് ഔട്ട് പരേഡിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെത്തിയപ്പോൾ എഡിജിപി ഋഷിരാജ് സിങ് എഴുന്നേൽക്കുകയോ സല്യൂട്ട് ചെയ്യുകയോ ചെയ്യാത്തതിരുന്നത് വിവാദമാകുന്നു. എഡിജിപി പ്രോട്ടോക്കൊള്‍ തെറ്റിച്ചോയെന്ന് ഡിജിപി പരിശോധിക്കട്ടെയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. തന്നെ ബഹുമാനിക്കാത്തതില്‍ പരാതിയില്ല. താന്‍ ഒരു പൊതു പ്രവര്‍ത്തകനാണെന്നും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാറില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഫെയ്‌സ് ബുക്കില്‍ വന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. എഡിജിപി ഋഷിരാജ് സിംഗ് ആവശ്യപ്പെട്ട പ്രകരമാണ് സ്ഥലം മാറ്റം നല്‍കിയതെന്നും രമേഷ് ചെന്നിത്തല കൊച്ചിയില്‍ പറഞ്ഞു.

ഇന്നലെ രാമവർമപുരം പൊലീസ് അക്കാദമിയിൽ നടന്ന ചടങ്ങിലായിരുന്നു സംഭവം. വനിതാ കോൺസ്റ്റബിൾമാരുടെ പാസിംഗ് ഔട്ട് പരേഡിന് മന്ത്രിയെത്തിയപ്പോൾ സീറ്റിൽ നിന്ന് എഴുന്നേൽക്കാതിരുന്ന എഡിജിപിയുടെ ചിത്രം മാധ്യമങ്ങളിലൂടെ പുറത്തുവന്നതിനെ തുടർന്നാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.

എ ഡി ജി പി ഋഷിരാജ് സിംഗിനെ കെഎസ് ഇ ബി ആന്റിതെഫ്റ്റ്‌സ്‌ക്വാഡിന്റെ ചുമതലയില്‍ നിന്ന് മാറ്റിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന …

Posted by Ramesh Chennithala on Saturday, July 11, 2015

ഋഷിരാജ് സിംഗ് ബോധപൂർവമാണ് ഉപചാരം നല്‍കുന്നതില്‍ വീഴ്ച വരുത്തിയെങ്കില്‍ അത് തെറ്റെന്ന് ഡിജിപി ടി പി സെൻകുമാർ. ഋഷിരാജ് സിംഗ് അച്ചടക്കമുള്ള ഉദ്യോഗസ്ഥനാണ്. ഋഷിരാജ് സിംഗിന് അബദ്ധം പറ്റിയതാണെങ്കിൽ തിരുത്താൻ പറയുമെന്നും ഡിജിപി.പ്രോട്ടോകോൾ അല്ല പ്രശ്നം,മുതിർന്ന ഉദ്യോഗസ്ഥർക്കും മന്ത്രിമാർക്കും ഉപചാരം നൽകണം എന്നും ഡിജിപി സെൻകുമാർ പറഞ്ഞു.

അതസമയം ഋഷിരാജ് സിംഗ് പൊലീസിന്റെ അച്ചടക്കം തകർത്തു എന്ന് കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരൻ ആരോപിച്ചു. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണം. എഡിജിപി അഭ്യന്തരമന്ത്രിയെ അപമാനിക്കുകയാണ് ചെയ്തതെന്നും ഋഷിരാജ് സിംഗിന്റെ പെരുമാറ്റം മന:പൂർവമാണെന്നും പന്തളം സുധാകരന്‍ പറഞ്ഞു ആഭ്യന്തരമന്ത്രിയുടെ മാന്യത സർക്കാരിന്റെ ദൗർബല്യമായി കാണരുതെന്നും പന്തളം സുധാകരന്റെ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

pandalam
DONT MISS
Top