തീയറ്റര്‍ സമരം: എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ ജനറല്‍ ബോഡി യോഗം ഇന്ന് കൊച്ചിയില്‍

കൊച്ചി: തിയേറ്റര്‍ ഉടമകളുടെ സമരം സംബന്ധിച്ച് തുടര്‍ ചര്‍ച്ചകള്‍ക്കായി എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ ജനറല്‍ ബോഡി യോഗം ഇന്ന് കൊച്ചിയില്‍ ചേരും. പ്രേമം സിനിമയുടെ വ്യാജപ്പതിപ്പ് ഇറങ്ങിയതില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ക്രിയാത്മക ഇടപെടല്‍ ഉണ്ടായില്ലെന്ന് ആരോപിച്ചാണ് തിയേറ്റര്‍ ഉടമകള്‍ സമരം പ്രഖ്യാപിച്ചത്. സമരം തുടരുന്നത് സംബന്ധിച്ച് തീയറ്റര്‍ ഉടമകള്‍ക്കിടയില്‍ ഭിന്നത മൂര്‍ച്ഛിക്കുന്നതിനിടെയാണ് അഗങ്ങള്‍ യോഗം ചേരുന്നത്.

സമരം പ്രഖ്യാപിച്ച ശേഷം ഫെഡറേഷന്റെ കീഴിലുള്ള പല തിയേറ്ററുകളിലും ബാഹുബലി അടക്കമുള്ള സിനിമകള്‍ പ്രദര്‍ശിപ്പിച്ചത് സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ച ഉണ്ടാകും. പ്രദര്‍ശിപ്പിച്ചിച്ച തിയേറ്ററുകള്‍ക്കെതിരെ യോഗത്തില്‍ നടപടി ഉണ്ടാകാനും സാധ്യതയുണ്ട്.

DONT MISS
Top