സെന്‍സര്‍ ബോര്‍ഡ് ആസ്ഥാനത്ത് ആന്റി പൈറസി സെല്‍ പരിശോധന നടത്തി

തിരുവനന്തപുരം: പ്രേമം സിനിമയുടെ വ്യാജപതിപ്പ് പ്രചരിച്ചതുമായി ബന്ധപ്പെട്ട കേസിൽ തിരുവനന്തപുരത്തെ സെൻസർ ബോർഡ് ആസ്ഥാനത്ത് ആന്റി പൈറസി സെൽ പരിശോധന നടത്തി. കേസ് അന്വേഷണം പുരോഗമിക്കുകയാണെന്ന് കേസ് അന്വേഷിക്കുന്ന ആന്റി പൈറസി സെല്‍ ഡിവൈഎസ്പി ഇഖ്ബാൽ റിപ്പോർട്ടര്‍ ടിവിയോട് പറഞ്ഞു.

പ്രേമം സിനിമയുടേതായി പ്രചരിക്കുന്ന വ്യാജപ്രിന്റില്‍ സെന്‍സര്‍ കോപ്പിയുടെ വാട്ടര്‍മാര്‍ക്ക് ഉള്ളതിനാലാണ് സെന്‍സര്‍ ബോര്‍ഡ് ആസ്ഥാനത്തും സംഘം പരിശോധന നടത്തിയത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് പ്രേമം സിനിമയുടെ നിര്‍മ്മാതാവ് അന്‍വര്‍ റഷീദിന്റെയും സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്റെയും മൊഴിയെടുത്തിരുന്നു.

DONT MISS
Top