ഇന്ത്യയില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകര്‍ സൗദിയില്‍ നിയമ കുരുക്കില്‍ അകപ്പെടുന്നതായി റിപ്പോര്‍ട്ട്

ഇന്ത്യയില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകര്‍ സൗദിയില്‍ നിയമ കുരുക്കില്‍ അകപ്പെടുന്ന സാഹചര്യങ്ങള്‍ വര്‍ധിയക്കുന്നതായി റിപ്പോര്‍ട്ട് .ഹറമുകള്‍ക്ക് അകത്ത് വീണ് കിടക്കുന്ന വസ്തുക്കള്‍ എടുക്കരുത് എന്നാണ് നിയമം.എന്നാല്‍ ഇത് അറിയാതെ ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ ഇത്തരം വസ്തുക്കള്‍ എടുക്കാന്‍ ശ്രമിക്കുകയാണ്.എല്ലാ തീര്‍ത്ഥാടകരും ഹറമില്‍ പാലിക്കേണ്ട നിയമങ്ങളെ കുറിച്ച് അവബോധം നേടണം എന്ന് ഇന്ത്യന്‍ നയത്രന്ത്ര ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഹറമില്‍ വീണുകിടക്കുന്ന ഒരു സാധനവും എടുക്കരുത് എന്നാണ് നിയമം.മൊബൈല്‍ ഫോണ്‍,പഴ്സ്,ബാഗ്‌ തുടങ്ങിയ വസ്തുക്കള്‍ നിലത്ത് വീഴുക പതിവ് സംഭവമാണ് താനും.നിലത്ത് വീണ് കിടക്കുന്ന വസ്തുക്കള്‍ എടുത്ത് പോലീസിനോ ഹറം അധികൃതര്‍ക്കോ കൈമാറാന്‍ ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ ശ്രമിക്കാറുണ്ട്.എന്നാല്‍ പോലീസിന് കൈമാറാന്‍ പോലും ഇത്തരം വസ്തുക്കള്‍ കൈകൊണ്ട് തൊടരുത്.
ഹറം പള്ളിയുടെ അകവും പുറവും സുരക്ഷാ ക്യാമറകളുടെ നിരീക്ഷണത്തിലാണ്.നിലത്ത് വീണു കിടക്കുന്ന സാധനങ്ങള്‍ എടുക്കാന്‍ കുനിയുമ്പോള്‍ തന്നെ അത്തരക്കാരെ പോലീസ് പിടികൂടും.അഞ്ച് ദിവസത്തെ ജയില്‍ വാസമാണ് കുറഞ്ഞ ശിക്ഷ.

നിരവധി ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ ഇത്തരത്തില്‍ നിയമ കുരുക്കില്‍ അകപ്പെടുകയാണ്.ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് നിയമത്തെ കുറിച്ച് പരിജ്ഞാനമില്ല എന്നതാണ് കാരണം.ഉമ്ര ഗ്രൂപ്പുകള്‍ തീര്‍ത്ഥാടകര്‍ക്ക് ആരാധനാ രീതികളെ കുറിച്ച് മാത്രമേ ക്ലാസുകള്‍ നല്‍കാറുള്ളൂ.എന്നാല്‍ ഉംറ ഗ്രൂപ്പുകള്‍ നിയമത്തെ കുറിച്ച് കൂടി ക്ലാസുകള്‍ നല്‍കിയെങ്കില്‍ മാത്രമേ പ്രശ്നം പരിഹരിക്കാന്‍ സാധിക്കുകയുള്ളൂ .
എല്ലാ തീര്‍ത്ഥാടകരും പുണ്യ ഭൂമിയിലേക്ക് പുറപ്പെടും മുന്‍പേ തന്നെ ഹറമിലെ നിയമങ്ങളെ കുറിച്ച് അറിവ് നേടണമെന്ന് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ അറിയിച്ചിട്ടുണ്ട്.

DONT MISS
Top