കരിമ്പനി കണ്ടെത്തിയ എടപ്പാറ കോളനിയില്‍ കേന്ദ്രസംഘത്തിന്റെ പരിശോധന തുടരുന്നു

തൃശൂര്‍: കരിമ്പനി കണ്ടെത്തിയ തൃശൂർ എടപ്പാറ കോളനിയിൽ കേന്ദ്രസംഘത്തിന്റെ പരിശോധന തുടരുന്നു. രോഗം പടർത്തുന്ന മണലീച്ചകളെ കണ്ടെത്താനാണ് കേന്ദ്രസംഘത്തിന്റെ ശ്രമം. അതേസമയം മുള്ളൂർക്കര മേഖലയിൽ കൂടുതൽ ജാഗ്രത വേണമെന്ന് കേന്ദ്രസംഘം നിർദേശിച്ചു. രോഗം കണ്ടെത്തിയ ആളുടെ വീടിന് സമീപത്തുള്ള 24 പേരുടെ രക്തസാമ്പിളുകൾ പരിശോധനക്ക് വിധേയമാക്കി. രോഗം പരത്തുന്ന മണലീച്ചകളെ പ്രതിരോധിക്കാൻ മരുന്ന് തളിക്കൽ ഉൾപ്പെടെയുള്ള നടപടികളുമായി ആരോഗ്യവകുപ്പ് മുന്നോട്ട് പോവുകയാണ്. നാഷണൽ സെൻറർ ഫോർ ഡിസീസ് കൺട്രോൾ ജോയിന്റ് ഡയറക്ടർ ഡോ. രഘുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കോളനിയിൽ തുടരുന്നത്.

DONT MISS
Top