നഗ്നേത്രങ്ങള്‍ക്ക് അപ്രാപ്യമായ സൂര്യ വിസ്ഫോടനം ചിത്രീകരിച്ച് നാസ

അമേരിക്കന്‍ ബഹിരാകാശ പഠന ഏജന്‍സിയായ നാസ സൗരയൂഥ നിരീക്ഷണ സംവിധാനത്തില്‍ ചിത്രീകരിച്ച സൗരവിസ്ഫോടനം കാഴ്ചയുടെ അഭൗമാനുഭവമാകുന്നു. സൂര്യാംശം പൊട്ടിപ്പുറപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് നാസ ചിത്രീകരിച്ചത്. സൂര്യനില്‍ നിന്ന് ഉയരുന്ന വസ്തു സൂര്യനിലേക്ക്  തന്നെ മടങ്ങുകയും ബഹിരാകാശ ശൂന്യതയിലേക്ക് ലയിക്കുകയും ഒക്കെ ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം. വന്‍ പ്ലാസ്മാ മേഘങ്ങളായാണ് വേര്‍പെട്ടു പോകുന്ന സൂര്യാംശങ്ങള്‍ ശൂന്യതയില്‍ വിലയിക്കുന്നത്. കൊറോണല്‍ മാസ് ഇജെക്ഷന്‍ (CME) എന്നാണ് ഈ പ്രതിഭാസം വിളിക്കപ്പെടുന്നത്. നഗ്നനയനങ്ങള്‍ക്ക് കാണാന്‍ കഴിയാത്തത്ര തരംഗദൈര്‍ഘ്യമുള്ള അള്‍ട്രാ വയലറ്റ് രശ്മികളെ ദൃശ്യങ്ങളാക്കിയാണ് നാസ ഈ വിസ്മയം ചിത്രീകരിച്ചത്.  അമ്പതിനായിരം ഡിഗ്രി സെല്‍സ്യസ് ഊഷ്മാവുള്ള രശ്മികളാണ് ഇത്. സാധാരണ നിലയില്‍ ഈ രശ്മികള്‍ കാണുക എന്നത് അസാധ്യമാണ്. ഇത്തരം സൂര്യ വിസ്ഫോടനമാവട്ടെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വവും. സൂര്യനില്‍ നിന്ന് വേര്‍പെട്ടു വരുന്ന ഭീമന്‍ പ്ലാസ്മാ മേഘം ഭൂമിക്ക് സമീപമെത്തിയാല്‍ ഉപഗ്രഹങ്ങളുചടെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കാം.

[jwplayer mediaid=”183152″]

DONT MISS
Top