കരിമ്പനിയുടെ സാന്നിദ്ധ്യം കണ്ടെത്തിയ മുള്ളൂര്‍ക്കരയില്‍ കേന്ദ്രസംഘം സന്ദര്‍ശനം നടത്തി

തൃശൂര്‍: കരിമ്പനിയുടെ സാന്നിധ്യം ഉണ്ടായ തൃശൂര്‍ മുള്ളൂര്‍ക്കര എടപ്പറ കോളനിയില്‍ കേന്ദ്രസംഘം സന്ദര്‍ശനം നടത്തി. രാവിലെ ഡിഎംഒ ഓഫീസില്‍ എത്തിയ സംഘം എല്ലാ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായും ആശയവിനിമയം നടത്തി. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ജോയിന്റ് ഡയറക്ടര്‍ ഡോ.രഘുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് സന്ദര്‍ശനം നടത്തുന്നത്. മെഡിക്കല്‍ കോളെജിലെത്തി ചികിത്സയില്‍ കഴിയുന്ന രോഗിയേയും സംഘം നേരില്‍ കണ്ടു. വിവിധയിനം പനികളുടെ ഉറവിടം തൃശൂരായതിനാല്‍ ജില്ലയിലെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളും സംഘം വിലയിരുത്തും.

DONT MISS
Top