കാബൂളില്‍ ചാവേര്‍ ബോബാക്രമണം: ഏഴ് പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍:അഫ്ഗാനിസ്ഥാനില്‍ നാറ്റോ സഖ്യസേനക്ക് നേരെ നടന്ന ചാവേർ ബോംബാക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. അമേരിക്കൻ എംബസിക്ക് സമീപമായിരുന്നു ആക്രമണം. സ്ഫോടക വസ്തുക്കൾ നിറച്ച കാറിലെത്തിയ ചാവേർ ആക്രമണം നടത്തുകയായിരുന്നു. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേർക്ക് പരുക്കേറ്റു. തിരക്കേറിയ ഷോപ്പിംഗ് കോംപ്ലക്സിന് സമീപമായിരുന്നു ആക്രമണം.ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു.

DONT MISS
Top