8 ദിവസം കഴിഞ്ഞാല്‍ പഴയ നോട്ടുകള്‍ കടലാസുകള്‍ മാത്രം

2005ന് മുന്‍പ് അച്ചടിച്ച കറന്‍സി നോട്ടുകള്‍ മാറ്റി വാങ്ങാന്‍ ഇനി 8 ദിവസം കൂടി മാത്രം. നോട്ടുകള്‍ മാറ്റി വാങ്ങാനോ ബാങ്കുകളില്‍ നിക്ഷേപിക്കാനോ റിസര്‍വ്വ് ബാങ്ക് അനുവദിച്ച സമയ പരിധി ജൂണ്‍ 30 ന് അവസാനിക്കും. സുരക്ഷാ കാരണങ്ങളാല്‍ പഴയ നോട്ടുകള്‍ പിന്‍വലിക്കുക എന്ന രാജ്യാന്തര നിയമത്തിന്റെ ഭാഗമായാണ് നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം ആര്‍ബിഐ കൈക്കൊണ്ടത്. നോട്ടുകള്‍ മാറ്റി വാങ്ങാന്‍ ആദ്യം നിശ്ചയിച്ച സമയ പരിധി ജനുവരി 30 ആയിരുന്നു. പിന്നീട് ഇത് ജൂണ്‍ 30 വരെ നീട്ടി.നോട്ടിന്റെ മറുവശം നോക്കിയാണ് നോട്ടുകളെ തിരിച്ചറിയേണ്ടത്. 2005 ന് ശേഷം അച്ചടിച്ച നോട്ടിന്റെ മറുവശത്ത് അച്ചടിച്ച വര്‍ഷം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടാകും. ജൂണ്‍ 30 ന് ശേഷം 2005 ന് മുന്‍പ് അച്ചടിച്ച നോട്ടുകള്‍ക്ക് വെറും കടലാസിന്റെ വില മാത്രമാണുണ്ടാവുക.

DONT MISS
Top