തൃശൂരിൽ മാരകമായ പകര്‍ച്ചപ്പനിക്കൊപ്പം കരിമ്പനിയും സ്ഥിരീകരിച്ചു

മാരകമായ പകർച്ചപ്പനികൾക്കൊപ്പം തൃശൂരിൽ കരിമ്പനിയും സ്ഥിരീകരിച്ചു. മുള്ളൂർക്കര സ്വദേശിക്കാണ് കാലാ അസർ എന്ന ഈ രോഗം സ്ഥിരീകരിച്ചത്. ഇയാൾ തൃശൂർ മെഡിക്കൽ കോളെജിൽ ചികിത്സയിലാണ്. 2012 ന് ശേഷം ആദ്യമായാണ് രോഗം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. രോഗാണു ശരീരത്തിൽ പ്രവേശിച്ചാൽ ത്വക്കിന് കറുത്ത നിറമായി മാറുന്നത് കൊണ്ടാണ് കരിമ്പനി എന്ന് പറയുന്നത്. 2011-12 വർഷത്തിൽ മധ്യകേരളത്തിൽ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. സമയബന്ധിതമായി ചികിത്സ നൽകിയാൽ രോഗം ഭേദമാക്കാൻ കഴിയുമെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. മുള്ളൂർക്കരയിൽ രണ്ട് പേർ കൂടി ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്.

DONT MISS
Top