പ്രേമത്തിന്റെ വ്യാജ പതിപ്പ് യൂട്യൂബിലും ടൊറന്റിലും പ്രചരിക്കുന്നതായി പരാതി

കേരളത്തിലും വിദേശരാജ്യങ്ങളിലും വൻ കളക്ഷൻ നേടിയ പ്രേമം എന്ന ചിത്രത്തിന്റെ അനധികൃത പതിപ്പ് യുട്യൂബിലും സോഷ്യൽ മീഡിയയിലും ടൊറന്റിലുമായി പ്രചരിക്കുന്നു. സെൻസർ കോപ്പി എന്നെഴുതിയ പതിപ്പിന്റെ ചില ഭാഗങ്ങൾ സോഷ്യൽ മീഡിയയിലൂടെയാണ് പ്രചരിക്കുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നിർമ്മാതാക്കൾ പരാതിയുമായി ആന്റി പൈറസി സെല്ലിനെ സമീപിച്ചു. പരാതിയെക്കുറിച്ച് ആന്റി പൈറസി സെൽ അന്വഷണം തുടങ്ങി. ചിത്രം അപ് ലോഡ് ചെയ്ത ഒരു വ്യക്തി ആന്റി പൈറസി സെല്ലിന്റെ നിരീക്ഷണത്തിലാണ്. സെൻസർ ബോർഡിന് സമർപ്പിക്കാറുള്ള കോപ്പിയിലാണ് സെൻസർ കോപ്പി എന്ന് രേഖപ്പെടുത്താറുള്ളത്. ഇതെങ്ങനെ യുട്യൂബിലെത്തി എന്നതും ആശങ്ക ഉയർത്തുന്നുണ്ട്.

[jwplayer mediaid=”181368″]

DONT MISS
Top