എലിയെ വറുത്ത് നല്‍കിയെന്ന് ആരോപണം, കെ എഫ് സി പുതിയ വിവാദത്തില്‍

അമേരിക്കയിലെ കലിഫോര്‍ണിയയിലെ വാട്ട്സില്‍ കെന്റക്കി ഫ്രൈഡ് ചിക്കന്‍ സ്റ്റോറില്‍ നിന്ന് ചിക്കന്‍ വാങ്ങിയപ്പോള്‍ കിട്ടിയത് വറുത്ത എലിയാണെന്ന് കാട്ടി ഡെവോറൈസ് ഡിക്ലന്‍ എന്നയാള്‍ രംഗത്തെത്തി. ഡിക്സന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്ത വറുത്ത എലിയുടെ ചിത്രങ്ങള്‍ വൈറലായി. സാധനവുമായി കെ എഫ് സി യിലേക്ക് തിരികെ പോയെന്നും അവിടുത്തെ മാനേജര്‍ അത് എലി തന്നെയാണ് സ്ഥിരീകരിച്ചെന്നും ചിത്രങ്ങള്‍ ഷെയര്‍ ചെയ്തുകൊണ്ട് ഡിക്സന്‍ ഫേസ്ബുക്കില്‍ എഴുതി. കെ എഫ് സി ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഡിക്സന്‍ പറയുന്നു. അതേസമയം എലിയെ വറുത്തു നല്‍കിയെന്ന ആരോപണം കെ എഫ് സി നിഷേധിച്ചു. ഉപഭോക്താക്കള്‍ പറയുന്നത് ഗൌരവത്തലെടുക്കുന്നുവെന്നും, സംഭവം അന്വേഷിക്കുകയാണെന്നും കെ എഫ് സി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. എലിയെ വറുത്തു നല്‍കിയെന്ന അവകാശവാദത്തിന് തെളിവില്ലെന്നും ഡിക്സനുമായി ബന്ധപ്പെടാനുള്ള ശ്രമം നടക്കുകയാണെന്നും കെ എഫ് സി പറയുന്നു. ഡിക്സന്‍ അന്വേഷണവുമായി സഹകരിക്കില്ലെന്നും കെ എഫ് സി മറ്റൊരു പോസ്റ്റില്‍ അരോപിക്കുന്നു.
kfc kfc 2

DONT MISS
Top