വിശുദ്ധ ഹറമിലെ നോമ്പുതുറയ്ക്ക് പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തി

ജിദ്ദ: വിശുദ്ധ ഹറമിലെ നോമ്പുതുറക്ക് പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തി. ഹറം വൃത്തിയായി സൂക്ഷിക്കുക എന്ന ലക്ഷൃത്തോടെയാണ് പുതിയ നിബന്ധനകള്‍ കൊണ്ടുവന്നിട്ടുള്ളത്. നോമ്പുതുറ സമയത്ത് വിരിക്കുന്ന നൈലോണ്‍ വിരികള്‍ അമ്പത് മൈക്രോണ്‍ കനമുള്ളതായിരിക്കണമെന്നതടക്കമുള്ള നിബന്ധനകളാണ് കര്‍ശനമാക്കിയിട്ടുണ്ട്.

അശ്രദ്ധയോടെ നോമ്പുതുറ നടക്കുന്നത് കാരണം ഹറമിനകം വൃത്തിഹീനമാകാന്‍ സാധൃതയുണ്ടെന്നും അതുകൊണ്ട് നിബന്ധനകള്‍ എല്ലാവരും പാലിക്കണമെന്നും ഹറം കാരൃാലയ ഡയറക്ടര്‍ മാഹിര്‍അല്‍ സഹ്‌റാനി പറഞ്ഞു. നോമ്പുതുറക്കായി വിരിക്കുന്ന നൈലോണ്‍വിരി അമ്പത് മൈക്രോണ്‍ കനമയുള്ളതായിരിക്കണം. ഒരേനിറത്തിലുള്ളവയുമായിരിക്കണം. വിതരണം ചെയ്യുന്ന ഈത്തപ്പഴം കുരുവില്ലാത്തവയായിരിക്കണം.
ചാരിറ്റി സംഘടനകള്‍ ഇഫ്താര്‍ വിതരണത്തിനും ഇഫ്താറിനുശേഷം വൃത്തിയാക്കാനും വോളണ്ടിയര്‍മാരെയും സൂപ്പര്‍വൈസര്‍മാരെയും തയ്യാറാക്കണം. ചാരിറ്റി സംഘടനകളെ മാത്രമെ ഇഫ്താര്‍ വിതരണത്തിന് അനുവദിക്കുകയുള്ളൂ. അസര്‍ നമസ്‌ക്കാരാനാനന്തരം അരമണിക്കൂര്‍ സമയം മാത്രമെ ഇഫ്താര്‍ സജജീകരണത്തിന് സമയം അനുവദിക്കുകയുള്ളൂ. മഗ്‌രിബ് ബാങ്ക് വിളിക്കുശേഷം അഞ്ച് മിനുട്ടിനുള്ളില്‍ഇഫ്താര്‍ നടന്ന സ്ഥലങ്ങള്‍ നിസ്‌ക്കാരത്തിനായി സജജമാക്കണം.

അവശിഷ്ടങ്ങള്‍ നിക്ഷേപിക്കാന്‍ ഓരോ കവാടത്തിനടുത്തും ട്രോളികള്‍ സജജികരിച്ചിരിക്കും. ജോലിക്കാര്‍ യഥാ സമയം ഇവ നീക്കം ചെയ്യും. സംസം വെള്ളം കൊണ്ട് അംഗ ശുദ്ധി വരുത്തുന്നവരുണ്ട്. ഇത് തീര്‍ത്ഥജലം പാഴാക്കലാണ്. പുറത്തുനിന്നും ഭക്ഷണ പൊതുകള്‍ പള്ളിക്കകത്തേക്ക് കൊണ്ടു വരാതിരിക്കാന്‍ ശ്രമിക്കണം. പള്ളിക്കകത്തു തന്നെ ആവശൃമുള്ള കാരക്കയും കോഫിയും സംസം വെള്ളവും ലഭിക്കും.

DONT MISS
Top