കൊച്ചി ലഹരി മരുന്ന് കേസ്: അഞ്ച് പേര്‍ കൂടി പിടിയില്‍

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഡിജെ പാര്‍ട്ടിക്കിടെ ലഹരി മരുന്ന് പിടിച്ചെടുത്ത കേസുമായി ബന്ധപ്പെട്ട് അഞ്ച് പേർ കൂടി പൊലീസിന്റെ പിടിയിലായി. കോയമ്പത്തൂരിൽ വെച്ചാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. നിശാപാർട്ടിയിൽ മയക്കുമരുന്ന് വിതരണം ചെയ്തതത് ഇവരാണെന്ന് പൊലീസ് പറഞ്ഞു.

മരടിലെ പഞ്ചനക്ഷത്ര ഹോട്ടലായ ലെ മെറിഡിയനില്‍ കഴിഞ്ഞ ദിവസമാണ് ഡിജെ പാര്‍ട്ടിക്കിടെ മയക്കുമരുന്ന് ഉപയോഗം കണ്ടെത്തിയത്. സംഭവത്തില്‍ നിശാപാര്‍ട്ടിയിലെ ഡിജെ അടക്കമുള്ളവരെ പൊലീസ് പിടികൂടിയിരുന്നു. കേസില്‍ പിന്നീട് പരിപാടി സംഘടിപ്പിച്ച കോക്കാച്ചി എന്ന പേരിലറിയപ്പെടുന്ന മിഥുന്‍ പി.വിലാസിനേയും ഹൈപ്പര്‍ ബ്ലാക്ക് എന്നറിയപ്പെടുന്ന മെഹറിനേയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

DONT MISS
Top