ഓഹരി വിപണികള്‍ നഷ്ടത്തില്‍

ഓഹരി വിപണികളില്‍ ഇന്നും നഷ്ടം തുടരുന്നു. മുംബൈ സ്റ്റോക്ക് എക്‌സേഞ്ച് സൂചികയായ സെന്‍സെക്‌സ് 200 പോയിന്റും നാഷണല്‍ സ്‌റ്റോക്ക് എക്‌സേഞ്ച് സൂചികയായ നിഫ്റ്റി 60 പോയിന്‌റും വ്യാപാരം തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ ഇടിഞ്ഞു.8200 നിലവാരത്തിലാണ് നിഫ്റ്റി ഇപ്പോള്‍ വ്യാപാരം നടത്തുന്നത്. വിദേശ സ്ഥാപ നിക്ഷേപകരുടെ വിറ്റൊഴിക്കല്‍തുടരുന്നതാണ് വിപണികളിലെ നഷ്ടങ്ങള്‍ക്ക് കാരണം. ജൂണ്‍ രണ്ടാം തിയതി നടക്കുന്ന റിസര്‍വ്വ് ബാങ്കിന്റെ പണനയ അവലോകന യോഗത്തിലേക്കാണ് വിപണികള്‍ ഉറ്റുനോക്കുന്നത്. പണലഭ്യത വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം റിസര്‍വ്വ് ബാങ്കില്‍ നിന്നുണ്ടായില്ലെങ്കില്‍ വിപണികള്‍ ഇനിയും ഇടിയാനാണ് സാധ്യത. ഇതോടൊപ്പം പലിശ നിരക്കുകള്‍ ഉയര്‍ത്തിയേക്കും എന്ന് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ്വ് യോഗത്തിന് മുന്‍പ് പ്രഖ്യാപിച്ച ചെയര്‍പേഴ്‌സണ്‍ ജാനെറ്റ് യെല്ലെന്റെ വാക്കുകളും വിപണിക്ക് ആശങ്ക പകരുന്നുണ്ട്.അതേസമയം ഡോളര്‍ ശക്തിപ്രാപിക്കുന്നതിനാല്‍ രൂപയുടെ മൂല്യത്തിലും ഇടിവുണ്ടാകുന്നുണ്ട്. രൂപയുടെ മൂല്യം വീണ്ടും ഡോളറിന് എതിരെ 64 ന് മുകളിലെത്തി. രണ്ടാഴ്ചത്തെ താഴ്ചയിലാണ് നാണ്യ വിപണിയില്‍ രൂപ ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്.

DONT MISS
Top