കലാശപ്പോരാട്ടത്തില്‍ മുംബൈക്ക് കിരീടം

ഐ.പി.എല്‍ എട്ടാം സീസണിലെ കിരീടം മുംബൈ ഇന്ത്യന്‍സിന്. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനില്‍ നടന്ന കലാശ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ 41 റണ്‍സിന് തോല്‍പ്പിച്ചാണ് മുംബൈ ഐപിഎല്ലില്‍ രണ്ടാം തവണ ചാംപ്യന്‍മാരായത്. 2013 ല്‍ കൊല്‍ക്കത്തയിലെ ഈഡണ്‍ ഗാര്‍ഡന്‍സില്‍ തന്നെയായിരുന്നു മുംബൈയുടെ ആദ്യ ഐ.പി.എല്‍ കിരീടധാരണവും.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈ 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുത്തു. എന്നാല്‍ തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ പതറുകയായിരുന്നു. ഇരുപത് ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് എടുക്കാനേ ചെന്നൈയ്ക്ക് കഴിഞ്ഞൂള്ളൂ.

DONT MISS
Top