അയര്‍ലന്‍ഡില്‍ ‘സ്വവര്‍ഗ വിവാഹ’ത്തിന് ഭൂരിപക്ഷം

സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത വേണമോ വേണ്ടയോ എന്ന കാര്യത്തില്‍ അയര്‍ലന്‍ഡില്‍ നടന്ന ജനഹിത പരിശോധനയില്‍ വേണം എന്ന പക്ഷം വന്‍ ഭൂരിപക്ഷം നേടി. വോട്ടിംഗില്‍ സ്വവര്‍ഗ വിവാഹ അനുകൂലപക്ഷത്തിന് വന്‍ ഭൂരിപക്ഷമാണ് ലഭിക്കാന്‍ പോകുന്നതെനന്് ആദ്യ ഫലസൂചനകള്‍ വ്ക്തമാക്കുന്നു എന്ന് തുല്യതാവകാശ കാര്യ മന്ത്രി ആവോധന്‍ ഒ റയോര്‍ഡെയ്ന്‍ ട്വീറ്റ് ചെയ്തു. ഒരു അയര്‍ലന്‍ഡ് പൌരനായതില്‍ അഭിമാനിക്കുന്നുവെന്ന് റയോര്‍ഡെയ്ന്‍ ട്വീറ്ററില്‍ കുറിച്ചു. കത്തോലിക്കാ രാജ്യമായ അയര്‍ലന്‍ഡില്‍ സ്വവര്‍ഗ വിവാഹം അനുവദനീയമാകുന്ന നിയമം പാസാകും എന്ന സൂചനയിലേക്കാണ് ചരിത്രപരമായ ജനബിതപരിശോധനയുടെ ഫലം വിരല്‍ ചൂണ്ടുന്നത്. നിയമം പാസായാല്‍ സ്വവര്‍ഗ വിവാഹം നിയപരമാകുന്ന ആദ്യ രാജ്യമായി അയര്‍ലന്‍ഡ് മാറും.

DONT MISS
Top