ജൂണ്‍ 11 മുതല്‍ സ്വകാര്യ ബസ് സമരം

തിരുവനന്തപുരം: ജൂണ്‍ 11 മുതല്‍ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല സമരം സ്വകാര്യ ബസുടമകള്‍ തീരുമാനിച്ചു. നിലവില്‍ പെര്‍മിറ്റുള്ള ബസുകള്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്കുന്നില്ലെന്ന് ആരോപിച്ചാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. വിഷയത്തില്‍ ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി ബസുടമകള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ്‌ സമരപ്രഖ്യാപനവുമായി ബസുടമകള്‍ രംഗതെത്തിയത്.

DONT MISS
Top