അഷ്ടമുടിക്കായലില്‍ ബോട്ടുകള്‍ ചെളിയില്‍ പുതയുന്നത് പതിവാകുന്നു

കൊല്ലം: അഷ്ടമുടിക്കായലില്‍ കൊല്ലം പള്ളിക്കോടി ഭാഗത്ത് കിലോമീറ്ററോളം കായല്‍ നികന്നത് ജലഗതാഗതത്തെ താറുമാറാക്കുന്നു. കൊല്ലം കോട്ടപ്പുറം ദേശീയ ജലപാതയുടെ ഭാഗമായ പള്ളിക്കോടിയില്‍ 5 ബോട്ടുകളാണ് ഒരാഴ്ചയ്ക്കിടെ വെള്ളം കുറഞ്ഞ ഭാഗത്ത് പുതഞ്ഞ് പോയത്. അഷ്ടമുടിക്കായലിനെ സഞ്ചാര യോഗ്യമാക്കാന്‍ ട്രഡ്ജിംഗിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ലക്ഷങ്ങളും പാഴായി

പള്ളികോടി ദളവാപുരം പാലത്തിന് സമീപം ചെളിയില്‍ പൂഴ്ന്തി പോകുന്ന ബോട്ടുകളെ കെട്ടിവലിച്ചുകൊണ്ട് പോകുന്നത് സ്ഥിരം കാഴ്ചയായി മാറുകയാണ്. ലക്ഷങ്ങള്‍ ചെലവഴിച്ച് ട്രഡ്ജിംഗ് നടത്തിയ സ്ഥലത്താണ് ഇത്തരത്തില്‍ ബോട്ടുകള്‍ ചളിയില്‍ പുതഞ്ഞ് പോകാറ്. വേലിയേറ്റ സമയത്ത് പോലും ബോട്ടുകള്‍ക്ക് പോകാന്‍പറ്റാത്ത അവസ്ഥയാണെന്നാണ് പറയുന്നത്. കൂടുതലും മത്സ്യബന്ധന ബോട്ടുകളിലുള്ളവരാണ് ഇത്തരത്തില്‍ ദുരിത്തിലാകാറ്. 19 കോടിരൂപ ചിലവില്‍ കായലിന് കുറുകേ നിര്‍മിച്ച പളളിക്കോടി പാലത്തിന്‍റെ നിര്‍മാണ അവശിഷ്ട്ടങ്ങള്‍ തളളിയത് അഷ്ട്ടമുടിക്കായലില്‍ തന്നെയായിരുന്നു. ഈ ഭാഗത്ത് ചെളികുടി വന്നടിഞ്ഞതോടെ കായല്‍ നികന്നെന്നാണ് പ്രദേശവാസികള്‍ പറയുന്നത്

കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ അഞ്ച് ബോട്ടുകളാണ് അഷ്ട്ടമുടിക്കായലില്‍ ചെളിയില്‍ പുതഞ്ഞത്.

DONT MISS
Top