ഗൗതം മേനോന്‍ ചിത്രത്തില്‍ ചിമ്പുവിന്റെ നായിക മജ്ഞിമ

വടക്കന്‍ സെല്‍ഫിയുടെ പ്രേക്ഷക മനസ് കീഴടക്കിയ മഞ്ജിമ മോഹന്‍ തമിഴിലേക്ക്.ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ചിമ്പു ചിത്രത്തിലൂടെയാണ് മഞ്ജിമയുടെ അരങ്ങേറ്റം

ബാലതാരമായി തിളങ്ങിയ മഞ്ജിമ മോഹന്‍ നായികയായി തിച്ചെത്തിയപ്പോള്‍ വലിയ സ്വീകരണമാണ് ചലച്ചിത്ര പ്രേമികള്‍ നല്‍കിയത്.ആദ്യ സിനിമ സൂപ്പര്‍ ഹിറ്റായതോടെ നിരവധി ചിത്രങ്ങള്‍ മഞ്ജിമയെ തേടിയെത്തി. എന്നാല്‍ പുതിയ ചിത്രം മലയാളത്തില്‍ അല്ല എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന അച്ചം എമ്പത് മടമയെട എന്ന ചിത്രത്തിലാണ് നായിക ആകനുള്ള അവസരം മഞ്ജിമയ്ക്ക് ലഭിച്ചിരിക്കുന്നത്.

ചിമ്പു നായകനായ ചിത്രത്തില്‍ പല്ലവിയെ ആയിരുന്നു നായിക.സിനിമയുടെ 30 ശതമാനം ചിത്രീകരണം പൂര്‍ത്തിയാക്കുകയും ചെയ്തു.എന്നാല്‍ പല്ലവി പിന്‍മാറിയതോടെ നറുക്ക് മഞ്ജിമയ്ക്ക് വീണു.എ ആര്‍ റഹ്മാനാണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്.സതീഷ് കൃഷ്ണന്‍,റാണ ദഗുപതി എന്നിവരും ചിത്രത്തിലുണ്ട്.സിനിമയുടെ ചിത്രീകരണം ഇപ്പോള്‍ ചെന്നൈയില്‍ പുരോഗമിക്കുകയാണ്.

DONT MISS
Top