തീര്‍ത്ഥാടകരില്‍ നിന്നും മുന്‍‌കൂര്‍ പണം ഈടാക്കുന്നവര്‍ക്കെതിരെ നടപടിയെന്ന് ഹജജ് മന്ത്രാലയം

ജിദ്ദ: തീര്‍ത്ഥാടക സേവനത്തിനുള്ള ലൈസന്‍സ് അനുവദിച്ചുകിട്ടും മുമ്പ് തീര്‍ത്ഥാടകരില്‍ നിന്നും പണം ഈടാക്കി ബുക്ക് ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഹജജ് മന്ത്രാലയം മുന്നറിയിപ്പു നല്കി. നിരവധി സ്ഥാപനങ്ങള്‍ സേവനത്തിനുള്ള ലൈസന്‍സ് അനുവധിച്ചു കിട്ടും മുമ്പ് പണം ഈടാക്കുന്നുണ്ട്. ഇത് ശ്രദ്ധയില്പെ‍ട്ടതാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കാന്‍ കാരണം.

ഹജജ് സേവന സ്ഥാപനങ്ങള്ക്കുള്ള കൂടാരങ്ങളുടെ വിതരണം നടന്നു വരികയാണ്. ഇതാദൃമായാണ് ഇത്രയും നേരത്തെ കൂടാരങ്ങള്‍ വിതരണം ചെയ്യുന്നത്. തീര്‍ത്ഥാടകര്‍ക്ക് നേരത്തെ കാലത്തെ മികച്ച സേവനങ്ങളൊരുക്കാനാണ് ടെന്റുകളുടെ വിതരണം വേഗത്തില്‍ തന്നെ നടത്തുന്നതെന്ന് ഹജജ് മന്ത്രാലയം മക്കാ ശാഖ മേധാവി അബ്ദുല്‍ റഹിമാന്‍ അല്‍ നഫീഇ അറിയിച്ചു.

ജുലൈ മുപ്പത്തി ഒന്ന് മുതലാണ് തമ്പുകളുടെ കൈമാറ്റം നടക്കുക. ഇതിന് മുമ്പ് സര്‍വീസ്സ് കമ്പനികള്‍ വൃവസ്ഥകള്‍ പാലിച്ചിരിക്കണം. വൃവസ്ഥകള്‍ പാലിച്ച് തമ്പുകള്‍ കൈപറ്റിയ ശേഷമായിരിക്കണം ഹജജു സേവന പേക്കേജുകള്‍ക്ക് ബുക്കിംഗ് നടത്തുകയൊ പരസൃങ്ങള്‍ നല്‍കുകയൊ ചെയ്യാന്‍ പാടുള്ളൂ എന്നും ഹജജ് മന്ത്രാലയം മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

DONT MISS
Top