തൃശ്ശൂരില്‍ കനോലി കനാല്‍ കയ്യേറ്റം വ്യാപകം

തൃശ്ശൂര്‍: ജില്ലയിലെ കനോലി കനാല്‍ വ്യാപകമായി കയ്യേറുന്നു. പുഴയില്‍ മതില്‍ കെട്ടി മണ്ണിട്ട് നികത്തിയാണ് കയ്യേറ്റം. ഏക്കര്‍ കണക്കിന് പുഴ ഈ വിധം സ്വകാര്യവ്യക്തികള്‍ കയ്യേറിക്കഴിഞ്ഞു. എന്നിട്ടും അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. റിപ്പോര്‍ട്ടര്‍ എക്സ്ക്ളൂസിവ്

പുഴ കയ്യേറ്റം എങ്ങിനെയെന്ന് കാണാന്‍ വെങ്കിടങ്ങ് പഞ്ചായത്തിലെ പയ്യൂര്‍മാട് പുഴയോരത്തെത്തിയാല്‍ മതി. പുഴയുടെ വളവുകള്‍ക്ക് കുറുകെ ചെങ്കല്‍ മതില്‍ കെട്ടിത്തിരിച്ച് മണ്ണിട്ട് നികത്തിയെടുക്കുന്നതാണ് രീതി.

കുണ്ടലിയൂര്‍ വില്ലേജിലെ സര്‍വേ നമ്പര്‍ 209 മുതല്‍ 221 വരെയുള്ള സ്ഥലത്തോട് ചേര്‍ന്നാണ് പുഴ കയ്യേറിയിരിക്കുന്നത്. മൂന്ന് ഏക്കറിലധികം ഭൂമി ഈ വിധം കെട്ടിത്തിരിച്ചിട്ടുള്ളതായി ഞങ്ങളുടെ അന്വേഷണത്തില്‍ വ്യക്തമായി. പുഴയൊഴുകുന്ന മറ്റിടങ്ങളിലും ഇത്തരം കയ്യേറ്റം വ്യാപകമാണ്. പുഴ നികത്താനുള്ള കല്ലും മണ്ണും ഉള്‍പ്പെടെയുള്ളവ എത്തിക്കുന്നത് രാത്രികാലങ്ങളില്‍ വലിയ വഞ്ചികളിലാണ്. ഉള്‍നാടന്‍ മത്സ്യതൊഴിലാളികള്‍ പ്രതിഷേധമറിയിച്ചിട്ടും രാഷ്ട്രീയ – ഉദ്യോഗസ്ഥ സ്വാധീനം ഉപയോഗിച്ച് അവഗണിക്കുകയാണ് പതിവ്.
[jwplayer mediaid=”174700″]
സമീപ പഞ്ചായത്തുകളായ ഏങ്ങണ്ടിയൂര്‍, മണലൂര്‍, വാടാനപ്പിള്ളി, താന്ന്യം പഞ്ചായത്തുകളിലും സമാനമായ രീതിയില്‍ കനോലി കനാല്‍ കയ്യേറിയിട്ടുണ്ട്. പുഴകളെയും കായലുകളെയും ബന്ധിപ്പിക്കുന്ന കനോലി കനാലിന്റെ സഞ്ചാരപഥത്തിന്റെ ചരിത്രം കേരളത്തിന്റെ വാണിജ്യരംഗത്തെ വളര്‍ച്ചയുടേത് കൂടിയാണ്. ഈ നിലയില്‍ കയ്യേറ്റം തുടര്‍ന്നാല്‍ കനോലി കനാലും അനുബന്ധ നീര്‍ത്തടങ്ങളും ഓര്‍മ്മ മാത്രമാകുമെന്നുറപ്പ്

DONT MISS
Top