ഇടുക്കിയില്‍ മരം കൊള്ള വ്യാപകമാകുന്നു

ഇടുക്കി: മണിയാറന്‍കുടി വനമേഖലയില്‍നിന്ന് മരം കൊള്ള വ്യാപകമാകുന്നു. കഴിഞ്ഞ രണ്ടുമാസത്തിനിടെ നൂറുകണക്കിന് മരങ്ങളാണ് മേഖലയില്‍ നിന്ന് മോഷണം പോയത്. മോഷണം സംബന്ധിച്ച കൃത്യമായ കണക്കുകള്‍ വനംവകുപ്പിന്റെ പക്കലില്ലെന്ന് റിപ്പോര്‍ട്ടര്‍ അന്വേഷണത്തില്‍ വ്യക്തമായി.

ഇടുക്കി മണിയാറന്‍കുടിയിലെ കൂട്ടക്കുഴി വനമേഖലക്കുള്ളില്‍ രണ്ടു കിലോമീറ്ററോളം സഞ്ചരിച്ചാല്‍ കാണാന്‍ കഴിയുന്നത് വ്യാപകമായ മരംമുറിയുടെ ദൃശ്യങ്ങളാണ് . ഈട്ടിയുള്‍പ്പെടെയുള്ള നിരവധി മരങ്ങള്‍ മുറിച്ചു കടത്തിയിരിക്കുന്നു. കടത്താനായി മുറിച്ചിട്ടിരിക്കുന്ന മരങ്ങളും നിരവധി.

എന്നാല്‍ കൂട്ടക്കുഴിയിലെ വനംകൊള്ളയെക്കുറിച്ച് തൊടുപുഴ റേഞ്ച് ഓഫീസറോട് അന്വേഷിച്ചപ്പോള്‍, ഒരുമരം മാത്രമേ മോഷണം പോയിട്ടുള്ളൂവെന്നും മരം മുറി തടയുന്നതിന് മൂന്ന് ജീവനക്കാരുടെ മേല്‍നോട്ടത്തില്‍ ചെക്ക്പോസ്റ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്നുമായിരുന്നു മറുപടി

മൂന്ന് ജീവനക്കാര്‍ സദാസമയവും ഡ്യൂട്ടിയിലുണ്ടാകുമെന്ന് റേഞ്ച് ഓഫീസര്‍ പറഞ്ഞ ഫോറസ്റ്റ് ചെക്ക്‌പോസ്റ്റ് കാണുക. സദാസമയവും ഇത് തുറന്നുതന്നെ കിടക്കുകയാണ്. ആര്‍ക്കും ഇതുവഴി വനത്തിലേക്ക് കടക്കാം, എന്തും കൊണ്ടുപോകാം. ഇതുതന്നെയാണ് വനംകൊള്ളക്കാര്‍ക്ക് സഹായകമാകുന്നതും.

DONT MISS
Top