കൊച്ചിയില്‍ ഓൺലൈൻ തട്ടിപ്പ് കേസിലെ പ്രതികള്‍ പിടിയില്‍

കൊച്ചിയിൽ ഓൺലൈൻ തട്ടിപ്പ് കേസിലെ പ്രതികളായ വിദേശികളെ മട്ടാഞ്ചേരി അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ ജി വേണുവിന്റെ നേതൃത്വത്തിൽ പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. ആഫ്രിക്കൻ സ്വദേശികളായ മഹാദ് മൊഹമ്മദ് ചാർദെ, ബോക്കാർ ദിത് ബിങ്കേ ബോലോ എന്നിവരാണ് കൊച്ചി പൊലീസിന്റെ പിടിയിലായത്. 47,000 രൂപയുടെ ക്യാമറയും 3000 രൂപയുടെ ഡിജിറ്റൽ ക്യാമറയും നൽകാമെന്ന് ക്വിക്കർ വെബ്സൈറ്റിലൂടെ
വിശ്വസിപ്പിച്ച് മുണ്ടംവേലി സ്വദേശിയിൽ നിന്നും മൂന്ന് തവണകളായി 65,200 രൂപ തട്ടിയെടുത്തതാണ് കേസ്. രൂപ തട്ടിയെടുത്ത ശേഷം ഇവർ കംപ്യൂട്ടർ സംവിധാനങ്ങൾ ഉപയോഗിച്ച് ആൾമാറാട്ടം നടത്തുകയും ചെയ്തു.

DONT MISS
Top