തിരുവനന്തപുരം നഗരത്തില്‍ പൈപ്പ് പൊട്ടി ജലവിതരണം തടസപ്പെട്ടു

തിരുവനനതപുരം: ശാസ്തമംഗലത്ത് കുടിവെള്ള വിതരണ പൈപ്പ് പൊട്ടി. പേരൂർക്കടയിലെ ടാങ്കിൽ നിന്ന് നഗരത്തിന്റെ പ്രധാന മേഖലയിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന നാനൂറ് എം എം കോൺക്രീറ്റ് പൈപ്പിലാണ് രാവിലെ നാല് മണിയോടു കൂടി പൊട്ടലുണ്ടായത്.ഇതോടെ കവടിയാർ, ശാസ്തമംഗലം, വെള്ളയമ്പലം, ഇടപ്പഴഞ്ഞി മേഖലകളിൽ കുടിവെള്ള വിതരണം മുടങ്ങി. രാത്രിയോടു കൂടി മാത്രമേ കുടിവെള്ള വിതരണം പുനസ്ഥാപിക്കാൻ സാധ്യതയുള്ളൂ. വാട്ടർ അതോറിറ്റി കുടിശിക നൽകാനുള്ളത് മൂലം മുഖ്യ കരാറുകാർ അറ്റകുറ്റപ്പണികൾ നടത്താൻ വിസമ്മതിച്ചതിനെ തുടർന്ന് മറ്റൊരു കരാറുകാരനെ യാണ് അറ്റകുറ്റപ്പണി ഏൽപ്പിച്ചിരിക്കുന്നത്.

DONT MISS
Top