ആരും ഞെട്ടണ്ട ; ഇത് കുഞ്ചാക്കോ ബോബന്‍ തന്നെ

ആരും ഞെട്ടണ്ട .. ഇത് കുഞ്ചാക്കോ ബോബന്‍ തന്നെ . ഉസ്താദ് ഹോട്ടലില്‍ ആസിഫലിയെ കണ്ട മാമുക്കോയ “കുഞ്ചാക്കോ ബോബന്‍ അല്ലേ ? ” എന്ന് ചോദിച്ചതുപോലെ അല്ല. യഥാര്‍ത്ഥ കുഞ്ചാക്കോ ബോബന്‍ തന്നെയാണിത് . സന്തോഷ്‌ വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന ചിത്രത്തിലെ വില്ലന്‍ കഥാപാത്രമായ ഗള്‍ഫുകാരനെ അവതരിപ്പിക്കാനാണ് കുഞ്ചാക്കോ ബോബന്‍ വ്യത്യസ്തമായ മേക്കപ്പില്‍ എത്തുന്നത്‌.

കമല്‍ ചിത്രമായ അഴകിയരാവണനില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച അംബുജാക്ഷന്‍ എന്ന കഥാപാത്രം പണ്ട് പ്രൊഡ്യൂസര്‍ ശങ്കര്‍ദാസിന്റെയും സംവിധായകന്‍ ശരത്തിന്റെയും പിറകെ നടന്നിട്ട് സിനിമയാക്കാതിരുന്ന കഥയാണ്‌ വര്‍ഷങ്ങള്‍ക്ക് ശേഷം സന്തോഷ്‌ വിശ്വനാഥ് സംവിധാനം ചെയ്യുന്നത്. അഴകിയ രാവണനായ ശങ്കര്‍ ദാസിന് പകരം നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത് ” ഹൌ ഓൾഡ് ആർ യു ” എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായ ലിസ്റ്റിന്‍ സ്റ്റീഫനാണ് .
Kunchacko boban 2
ചിറകൊടിഞ്ഞ കിനാവുകളിലെ നായികയായ സുമതിയെ വിവാഹം ചെയ്യാനെത്തുന്ന ഗള്‍ഫുകാരനായ വില്ലനെ അവതരിപ്പിക്കാനാണ് ചാക്കോച്ചന്‍ ഈ സാഹസത്തിന് മുതിര്‍ന്നത്. ഏതോ കാട്ടറബിയുടെ ഒപ്പം ജോലി ചെയ്ത ശേഷം ഗള്‍ഫിലെ ചൂടില്‍ കരിഞ്ഞ അവസ്ഥയിലാണ് വില്ലന്‍ എത്തുന്നതെന്നാണ് ചിത്രങ്ങള്‍ നല്‍കുന്ന സൂചന . കുഞ്ചാക്കോ ബോബന്‍ തന്നെയാണ് തന്റെ ഫെയ്സ്ബുക്ക് പേജില്‍ ചിത്രങ്ങള്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

DONT MISS
Top