മാലിന്യമൊഴുക്കിന് കുറവില്ല; കനോലി കനാല്‍ വികസനപദ്ധതികള്‍ പാഴാവുന്നു

കോഴിക്കോട്: കനോലി കനാല്‍ വികസനത്തിനായി പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചുവെങ്കിലും കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കനാലിനായി സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളൊന്നും ഫലം കണ്ടില്ല. കനാല്‍ ശുദ്ധീകരണത്തിനായി അഞ്ചേ മുക്കാല്‍ കോടി രൂപ ചെലവഴിച്ചുവെങ്കിലും കനാലിനെ മാലിന്യ മുക്തമാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കനാലിലേക്കു തുറന്ന ഓവുചാലുകള്‍ അടയ്ക്കാതെ കനാല്‍ ശുദ്ധീകരണം നടപ്പാക്കാനാവില്ലെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു.

ടൂറിസം വകുപ്പിന്‍റെ സഹകരണത്തോടെ കനോലി കനാല്‍ ശുദ്ധീകരിച്ച് നഗരത്തിന് സൌന്ദര്യം കൂട്ടുമെന്നാണ് കോഴിക്കോട്ടെ ജനസമ്പര്‍ക്ക പരിപാടിയില്‍ വെച്ച് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കനാല്‍ വികസനത്തിനായി സര്‍ക്കാര്‍ അഞ്ച് കോടി തൊണ്ണൂറ്റിയഞ്ച് ലക്ഷം രൂപ ചെലവഴിച്ചതായി ഇറഗേഷന്‍ വകുപ്പില്‍ നിന്ന് ലഭിച്ച രേഖ വ്യക്തമാക്കുന്നു.

നഗരത്തിലൂടെയെത്തുന്ന മലിനജല പൈപ്പുകള്‍ ഒട്ടുമിക്കവും അവസാനിക്കുന്നത് കനോലി കനാലിലാണ്. സ്വകാര്യ ആശുപത്രികളിലെ മാലിന്യ പൈപ്പുകളെല്ലാം തുറന്നിട്ടിരിക്കുന്നതും കനാലിലേക്കു തന്നെ. കനാലിലേക്ക് മലിനജലമൊഴുക്കുന്നത് തടയാതെ എങ്ങിനെ ശുദ്ധീകരിക്കാനാകുമെന്നാണ് ഉയരുന്ന ചോദ്യം. ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താനായില്ലെങ്കില്‍ നേരത്തെ കനാലില്‍ വെറുതെയൊഴുക്കിയ കോടികളുടെ ഗതിതന്നെയാരിക്കും മുഖ്യമന്ത്രി പ്രഖ്യാപിച്ച പദ്ധതിക്കും.
[jwplayer mediaid=”173623″]

DONT MISS
Top