ചെന്നൈ സൂപ്പർ കിംഗ്സിന് തകർപ്പൻ ജയം

ചെന്നൈ: ഐപിഎല്ലിൽ കൊൽക്കൊത്ത നൈറ്റ് റൈഡേഴ്സിന് എതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് തകർപ്പൻ ജയം. ബൗളേഴ്സിന്റെ മികവാണ് ചെന്നൈക്ക് തുണയായത്.അവസാന നിമിഷം വരെ ആവോശം നിറഞ്ഞ് നിന്ന മത്സരത്തിൽ ചെന്നൈ ഉയർത്തിയ 135 റൺസ് വിജയലക്ഷ്യത്തിന് രണ്ട് റൺസ് മാത്രം അകലെ കൊൽക്കത്തയുടെ പോരാട്ടം സീസണിൽ ചെന്നൈയുടെ ആറാം വിജയവും കൊൽക്കത്തയുടെ മൂന്നാം തോൽവിയുമാണിത്. കൊൽക്കത്തയെ തോൽപ്പിച്ചതോടെ പോയിന്റ് പട്ടികയിൽ രാജസ്ഥാനെ പിന്തള്ളി ചെന്നൈ ഒന്നാമതെത്തി. ചെന്നൈക്കായി ബ്രാവോ മൂന്ന് വിക്കറ്റും അശ്വിൻ രണ്ട് വിക്കറ്റും വീഴ്ത്തി.

DONT MISS
Top