ഒബാമയുടെ മുത്തശ്ശി ഉംറ കര്‍മ്മം നിര്‍വഹിച്ചു

മക്ക : അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ മുത്തശ്ശി സാറ ഉമര്‍ ഉംറ കര്‍മ്മം നിര്‍വഹിച്ചു. സാറാ ഉമറിന്റെ മകനും ഒബാമയുടെ ഇളയച്ചനുമായ മൂസാ ഒബാമയോടൊപ്പമാണ് അവര്‍ മക്കയിലെത്തിയത്. ഉമ്ര നിര്‍വഹണത്തിന് ശേഷം പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെ ജീവിതത്തെക്കുറിച്ച് വിവരിക്കുന്ന എക്സിബിഷന്‍ സെന്ററിലും സാറ ഉമര്‍ സന്ദര്‍ശനം നടത്തി . ലക്ഷക്കണക്കിനു മുസ്‌ലിംകള്‍ക്കു പുണ്യകര്‍മം നിര്‍വഹിക്കുതിനു സൗകര്യമൊരുക്കുന്ന സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന് സാറ ഉമര്‍ നന്ദി രേഖപ്പെടുത്തി.

DONT MISS
Top