പുതുമയുള്ള പദ്ധതിയുമായി പ്രസാർഭാരതി; ഇന്റർനെറ്റ് ഇല്ലാതെയും സ്മാര്‍ട്ട്ഫോണില്‍ ടിവി പ്രോഗ്രാം കാണാം

വർഷങ്ങൾക്കു ശേഷം ആദ്യമായി വാർത്താവിനിമയ രംഗത്ത് പുതുമയുള്ള പദ്ധതിയുമായി പ്രസാർഭാരതി രംഗത്തെത്തി. ഇന്റർനെറ്റ് കണക്ഷനോ സെറ്റ് ടോപ് ബോക്സോ ഇല്ലാതെ ടെലിവിഷൻ പരിപാടികൾ സ്മാർട്ഫോണുകളിൽ ലഭ്യമാക്കുന്നതാണ് പദ്ധതി.

ദൂരദർശന്റെ വിവിധ ചാനലുകൾക്കു പുറമെ രാജ്യത്തെ പ്രമുഖ സ്വകാര്യ ചാനലുകളും സൗജന്യമായി സ്മാർട്ഫോണുകളിൽ എത്തിക്കുന്ന പദ്ധതിയാണ് പ്രസാർഭാരതി സിഇഒ ജവഹർ സിക്കാർ സർക്കാരിനു മുന്നിൽ സമർപ്പിച്ചത്. ഡോങ്കിൾ എന്ന ചെറു ഉപകരണം മൊബൈൽ ഫോണിൽ ഘടിപ്പിച്ചാണ് പരിപാടികൾ ആദ്യഘട്ടത്തിൽ ലഭ്യമാക്കുക.

20 ടെലിവിഷൻ ചാനലുകളും 20 റേഡിയോ ചാനലുകളും ഉണ്ടാകും. ഫ്രീ ചാനലുകൾ മാത്രമാണ് ഈ സംവിധാനത്തിലൂടെ നൽകുക. ഉപഭോക്താക്കൾക്ക് സൗജന്യമായി ചാനലുകൾ ലഭിക്കും. അതേസമയം സ്വകാര്യ ചാനലുകളിൽ നിന്ന് നിശ്ചിത തുക പ്രസാർഭാരതി ഈടാക്കും.

സാംസങ്, ആപ്പിൾ, എച്ച്സിഎൽ, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികളുമായി പ്രസാർഭാരതി ചർച്ച നടത്തി. ഫോണിനുള്ളിൽ തന്നെ റിസീവർ ഘടിപ്പിക്കുന്നതിനാണ് ഇത്. നിലവിൽ എഫ്എം റേഡിയോ ലഭിക്കുന്നതുപോലെ തന്നെ ഭാവിയിൽ ടെലിവിഷൻ ചാനലുകളും ലഭ്യമാക്കുകയാണ് ലക്ഷ്യം.

DONT MISS
Top