ജുറാസിക് വേള്‍ഡിന്റെ ഞെട്ടിക്കുന്ന പുതിയ ട്രെയിലര്‍

ജുറാസിക് പാര്‍ക്കിന്റെ നാലാം ഭാഗമായ ജുറാസിക് വേള്‍ഡിന്റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. കോളിന്‍ ട്രിവേറോയാണ് ഈ വമ്പന്‍ സിനിമയുടെ സംവിധാനം. പ്രശസ്ത ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.

1993-ലാണ് ജുറാസിക് പാര്‍ക്കിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്. വിഖ്യാത സംവിധായകന്‍ സ്റ്റീഫന്‍ സ്പില്‍ബര്‍ഗായിരുന്നു ചിത്രത്തിന്റെ ശില്‍പി. വംശനാശം സംഭവിച്ച ദിനോസറുകള്‍ വീണ്ടും ഭൂമിയിലെത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവബഹുലമായ രംഗങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

ക്രിസ് പ്രാറ്റ്, നിക്ക് റോബിന്‍സണ്‍,ബി ഡി വോങ് തുടങ്ങി വന്‍ താരനിരയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സഹനിര്‍മ്മാതാവായി സ്റ്റീവന്‍ സ്പില്‍ബെര്‍ഗും ജുറാസിക്ക് വേള്‍ഡിന്റെ ഭാഗമാകുന്നു. യൂണിവേഴ്‌സല്‍ പിക്‌ച്ചേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ടീസറുകളും ട്രെയിലറുകളും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ജൂണ്‍ 12നാണ് ലോകമെമ്പാടും ജുറാസിക് വേള്‍ഡ് റിലീസ് ചെയ്യുന്നത്.

ചിത്രീകരണത്തിനു മുന്‍പ് തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ച ജുറാസിക് വേള്‍ഡിനെ ആരാധകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

[jwplayer mediaid=”172194″]

DONT MISS
Top