സ്‌പോര്‍ട്‌സ് ഇഷ്ടപ്പെടുന്നവര്‍ക്കായി ഒരു വെബ്‌സൈറ്റ്

സ്‌പോര്‍ട്‌സ് മത്സരഫലങ്ങള്‍ എന്നും പ്രവചനങ്ങള്‍ക്ക് അതീതമാണ്. എന്നാല്‍ നാം പ്രവചിച്ചവര്‍ ജയിച്ചാലുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാനാവില്ല. സ്‌പോര്‍ട്‌സ് ഇഷ്ടപ്പെടുന്നവര്‍ക്കായി ഒരു വെബ്‌സൈറ്റ്… കളിക്കു മുമ്പേ നമുക്ക് പ്രവചിക്കാം ഈ സൈറ്റിലൂടെ…. ആര് ജയിക്കുമെന്ന്… സ്‌പോര്‍ട്‌സ് പ്രേമികളായ രണ്ടു യുവ എന്‍ജീനിയര്‍മാരാണ് ഗെയിംസ് ഫെയിം എന്ന പേരില്‍ സ്‌പോര്‍ട്‌സ് പ്രവചനങ്ങള്‍ക്കായി മാത്രമൊരു വെബ്‌സൈറ്റ് രൂപീകരിച്ചത്.

വിഷ്ണു രാധാകൃഷ്ണന്‍രെ സ്‌പോഴ്‌സിനോടുള്ള കമ്പമാണ് ഇത്തരത്തിലൊരു വെബ്‌സൈറ്റ് രൂപീകരണത്തിന് പിന്നില്‍. എന്‍ജീനിയറിങ്ങ് കോളജിലെ സഹപാഠിയായിരുന്ന പാലാ സ്വദേശി അജയ്‌ക്കൊപ്പമാണ് വിഷ്ണു സൈറ്റ് ആരംഭിച്ചിരിക്കുന്നത്.

കഴിഞ്ഞ ലേകകപ്പ് ഫുട്‌ബോള്‍ മത്സരകാലത്ത് തുടങ്ങിയ വെബ്‌സൈറ്റ് പ്രവചനം വിജകരമെന്ന് കണ്ടെത്തിയതോടെ സൈറ്റ് വിപുലീകരിക്കുകയുമായിരുന്നു. ലോകകപ്പിന് പുറമേ ഫോര്‍മുല വണ്‍ കാറോട്ട മത്സരം, ഐ.പി.എല്‍, പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍, ഇന്‍ഡ്യന്‍ സൂപ്പര്‍ ലീഗ് എന്നിവയ്ക്കും ഗെയിംസ് ഫെയിം പ്രവചന മത്സരമൊരുക്കുന്നുണ്ട്.

ഇന്ത്യക്ക് പുറമേ ഗള്‍ഫ് രാജ്യങ്ങള്‍, പാകിസ്താന്‍, ഓസ്‌ട്രേലിയ, അമേരിക്ക, ഇംഗ്ലണ്ട്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് നിരവധിപ്പേര്‍ സൈറ്റില്‍ പ്രവേശിച്ച് പ്രവചനം നടത്തുന്നു. ശശി തരൂര്‍ എം.പി. സൈറ്റിനെക്കുറിച്ച് ട്വീറ്റ് ചെയ്യുക കൂടി ചെയ്തതോടെ സന്ദര്‍ശകരുടെ എണ്ണവും കൂടി.

DONT MISS
Top