പേനാക്കത്തിയില്‍ നിന്ന് സ്മാര്‍ട്ട് വാച്ച് വിപണിയിലേക്ക്

പേനാക്കത്തി, സോഡാ ഓപ്പണര്‍, നഖംവെട്ടി അങ്ങനെ പലരൂപം മാറിവരുന്ന ഉപകരണം കണ്ടുപിടിച്ച കമ്പനി ഇനി സ്മാര്‍ട്ട് വാച്ച് വിപണിയിലേക്ക്. സ്വിസ് പട്ടാളക്കത്തികളുടെ നിര്‍മാണത്തിലൂടെ 3,500 കോടി രൂപയുടെ വാര്‍ഷിക വിറ്റുവരവുള്ള വിക്ട്രോണിക്‌സ് ആണ് അടുത്തവര്‍ഷം സ്മാര്‍ട്ട് വാച്ച് പുറത്തിറക്കും എന്ന് പ്രഖ്യാപിച്ചത്.

കമ്പനി തുടങ്ങി 125 വര്‍ഷം പിന്നിട്ടപ്പോഴാണ് വിക്ട്രോണിക്‌സ് അത്ഭുതകരമായ ഒരു ദിശാമാറ്റം പ്രഖ്യാപിച്ചത്. ഇതുവരെ സ്വിസ് പട്ടാളക്കത്തികളിലും പിന്നെ ബാഗിലും മാത്രം ശ്രദ്ധിച്ചിരുന്ന കമ്പനി ഇനി സ്മാര്‍ട് വാച്ചുകളും നിര്‍മിക്കും. 1890ല്‍ സ്വിസ് സര്‍ക്കാരിനായി 15,000 ബഹുഉപയോഗ കത്തി നിര്‍മിച്ച് നല്‍കിയാണ് വിക്ട്രോണിക്‌സിന്റെ തുടക്കം.

പട്ടാളക്കാര്‍ക്ക് ഭക്ഷണ ക്യാന്‍ തുറക്കാനും നഖം വെട്ടാനും സര്‍വീസ് റൈഫിള്‍ തുറക്കാനുള്ള സ്‌ക്രൂഡ്രൈവറായും എല്ലാം ഉപയോഗിക്കുന്ന ഉപകരണമായിരുന്നു അത്. ബ്‌ളേഡും കത്തിയും എല്ലാം ഉള്‍പ്പെട്ട ഉപകരണം വളരെ പെട്ടെന്ന് ഹിറ്റ് ആയി. രണ്ടാമത്തെ ഓര്‍ഡര്‍ ജര്‍മന്‍ പട്ടാളത്തിന്റേത് ആയിരുന്നു. 75,000 കത്തിക്ക്. ഇപ്പോള്‍ ദിവസം 70,000 കത്തികള്‍ വീതം കമ്പനിയുടെ പ്‌ളാന്റില്‍ നിന്നു പുറത്തിറങ്ങുന്നു.

DONT MISS
Top