പെന്‍സില്‍ മോഷ്ടിച്ചതിന് എട്ടുവയസുകാരനെ സ്കൂള്‍ പ്രിന്‍സിപ്പാള്‍ കൊലപ്പെടുത്തി

ലക്നൌ: പെന്‍സില്‍ മോഷ്ടിച്ചുവെന്നാരോപിച്ച് എട്ടുവയസുകാരനെ സ്കൂള്‍ പ്രിന്‍സിപ്പാള്‍ മര്‍ദിച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ ബാരാബങ്കി ജില്ലയിലാണ് ക്രൂരമായ കൊലപാതകം നടന്നത് . രഹേലമൌ,ചൌധരി ദ്വാരക പ്രസാദ് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥി ശിവയെയാണ് പ്രിന്‍സിപ്പല്‍ ലളിത് വര്‍മ്മയാണ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത് .
ഒരു പെണ്‍കുട്ടിയുടെ പെന്‍സില്‍ മോഷണം പോയെന്ന പരാതിയെത്തുടര്‍ന്ന്‍ ക്ലാസ് ടീച്ചര്‍ മുഴുവന്‍ വിദ്യാര്‍ഥികളുടെയും ബാഗ് പരിശോധിക്കുകയും ശിവയുടെ ബാഗില്‍ നിന്ന് പെന്‍സില്‍ കണ്ടെത്തുകയും ചെയ്തു . തുടര്‍ന്ന്‍ ഇവര്‍ വിവരം പ്രിന്‍സിപ്പളിനെ അറിയിക്കുകയും ലളിത് വര്‍മ്മ കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു .
വൈകുന്നേരത്തോടെ വീട്ടിലെത്തിയ കുട്ടി വയറുവേദന അനുഭവപ്പെടുന്നതായി പറയുകയും തുടര്‍ന്ന് രക്തം ഛര്‍ദ്ദിക്കുകയും ചെയ്തു . തുടര്‍ന്ന്‍ കുട്ടിയെ ഫത്തേപ്പൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമദ്ധ്യേ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു .

സ്കൂള്‍ പ്രിന്‍സിപ്പാള്‍ ലളിത് വര്‍മ്മയെ കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു . ആന്തരികാവയവങ്ങള്‍ക്കേറ്റ പരിക്കാവാം മരണകാരണമെന്ന് സംശയിക്കുന്നതായി ബിദ്ദുപ്പൂര്‍ പൊലിസ് പറഞ്ഞു .


DONT MISS
Top