നിയമങ്ങള്‍ കാറ്റില്‍ പറത്തി കൊല്ലത്ത് വ്യാപക പാടം നികത്തല്‍

കൊല്ലം: നിയമങ്ങള്‍ കാറ്റില്‍ പറത്തി കൊല്ലത്ത് വ്യാപക പാടം നികത്തല്‍. തൃക്കോവില്‍വട്ടം പഞ്ചായത്തിലാണ് അനധികൃതമായി നിലം നികത്തി ഭൂമാഫിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.നികത്തിയ പാടങ്ങള്‍ പൂര്‍വ്വ സ്ഥിതിയിലാക്കണമെന്ന പഞ്ചായത്തിന്റെ നിര്‍ദ്ദേശം അവഗണിച്ച് തുടരുന്ന നിലം നികത്തലിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.

കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പാടശേഖരമായിരുന്ന തൃക്കോവില്‍ ഏട്ടം പെരുംകുളം ഏല ഭൂമാഫിയയുടെ പിടിയിലായിക്കഴിഞ്ഞു. ഏലയുടെ ഒരു ഭാഗത്ത് ഇന്ന് കൃഷിയിറക്കുന്നുണ്ട്. എന്നാല്‍ റോഡിനോട് ചേര്‍ന്ന മറുഭാഗത്താണ് ഭൂമാഫിയ മണ്ണിട്ട് നികത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. തണ്ണീര്‍ത്തട സംരക്ഷണ നിയമം പരസ്യമായി തന്നെ ഭൂമാഫിയ ലംഘിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നത്.

തൃക്കോവില്വകട്ടത്തെ കൃഷിഭൂമിയില്‍ ക്രഷര്‍ യൂണിറ്റുകളും, സ്വകാര്യ സ്‌കൂളുകളും, ആശുപത്രികളും നിലം നികത്തി കെട്ടിപൊക്കുകയാണ്. നികത്തിയ നിലങ്ങള്‍ പൂര്‍വം സ്ഥിതിയിലാക്കണമെന്നാവശ്യപ്പെട്ട് ഒരു വര്‍ഷം മുന്‍പ് പഞ്ചായത്ത് നല്‍കിയ നോട്ടീസ് അവഗണിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതും. പ്രദേശത്ത് കുടിവെള്ള പ്രശ്‌നവും രൂക്ഷമായതോടെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.

[jwplayer mediaid=”168752″]

DONT MISS
Top