കുഞ്ചാക്കോ ബോബനെ നായകനാക്കി ‘വള്ളീം തെറ്റി പുള്ളീം തെറ്റി’

കുഞ്ചാക്കോ ബോബനെ നായകനാക്കി നവാഗതരൊരുക്കുന്ന ‘വള്ളീം തെറ്റി പുള്ളീം തെറ്റി’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആഗസ്റ്റ് ആദ്യവാരം ആരംഭിക്കും.ഒരുപറ്റം യുവാക്കളാണ് സിനിമയ്ക്ക് പിന്നില്‍

നവാഗതനായ ഋഷി ശിവകുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍. കുഞ്ഞുണ്ണി എസ് കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രഹകന്‍. സൂരജ് എസ് കുറുപ്പാണ് സംഗീത സംവിധായകന്‍. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് ഒരുക്കിയ അച്ചാപ്പു മൂവി മാജിക്കിന്റെ ബാനറില് ഫൈസല്‍ ലത്തീഫാണ് ചിത്രം നിര്‍മ്മിക്കുന്നത്.

പുതിയ ചിന്തകളും പുതിയ ആശയങ്ങളുമായി ഒരു പറ്റം നവാഗതരെത്തുന്നു എന്ന് പറഞ്ഞാണ് കുഞ്ചാക്കോ ബോബന്‍ താന്‍ നായകനാകുന്ന പുതിയ ചിത്രത്തെ ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെടുത്തിയിരിക്കുന്നത്.

മനോജ്.കെ.ജയന്‍, രണ്‍ജി പണിക്കര്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ് എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍.ചിത്രത്തിലെ നായികയെ തീരുമാനിച്ചിട്ടില്ല. പുതുമുഖമായിരിക്കും ചിത്രത്തിലെ നായിക.

A new bunch of guys….with fresh thoughts and refreshing ideas….May God be with this good fellas

DONT MISS
Top