ദേശീയ ഗെയിംസ് അഴിമതി; മുൻ മന്ത്രി കെബി ഗണേഷ്കുമാര്‍ ഇന്ന് മൊഴി നൽകും

ദേശീയ ഗെയിംസ് അഴിമതി ആരോപണത്തിൽ മുൻ കായികവകുപ്പ് മന്ത്രി കെബി ഗണേഷ്കുമാര്‍ ഇന്ന് ലോകായുക്തയിൽ മൊഴി നൽകും. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം നിർമാണത്തിൽ ക്രമക്കേട് ഉണ്ടെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഗണേഷ് മൊഴി നൽകുക.

ടെണ്ടറുകൾ പാലിക്കാതെ സ്റ്റേഡിയം നിർമാതാക്കൾക്ക് 150 കോടി രൂപ നൽകാനുള്ള സർക്കാർ തീരുമാനം അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. തിരുവനന്തപുരം സ്വദേശിയാ നവാസ് പായിച്ചിറയാണ് ഹർജിക്കാരൻ.

DONT MISS
Top