36 വയതിനിലെ ചിത്രീകരണം പൂര്‍ത്തിയാക്കി

മഞ്ജുവാര്യര്‍ വലിയ തിരിച്ച് വരവ് നടത്തിയ ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ തമിഴ് പതിപ്പ് 36 വയതിനിലെ ചിത്രീകരണം പൂര്‍ത്തിയാക്കി. തമിഴില്‍ ജ്യോതികയാണ് പ്രധാന കഥാപാത്രമാകുന്നത്. റോഷന്‍ ആന്‍ഡ്രൂസ് തന്നെയാണ് ചിത്രത്തിന്റെ സംവിധാനം.

മലയാളത്തില്‍ മഞ്ജുവാര്യര്‍ക്ക് വലിയ തിരിച്ച് വരവ് നല്‍കിയ ചിത്രമായിരുന്നു ഹൗ ഓള്‍ഡ് ആര്‍ യു. 36 വയതിനിലെ എന്ന പേരില്‍ ഈ ചിത്രം തമിഴില്‍ എത്തുബോള്‍ തമിഴിലെ മറ്റൊരു ഹിറ്റ് നായികയുടെ തിരിച്ച് വരവിന് അവസരം ഒരുങ്ങുന്നു. ജ്യോതികയുടെ ഏഴ് വര്‍ഷത്തിനു ശേഷമുള്ള വരവ്. ജ്യോതികയുടെ ഭര്‍ത്താവ് സൂര്യയാണ് ചിത്രം നിര്‍മ്മിക്കുന്നത്. റഹ്മാനാണ് നായകന്‍. അഭിരാമി, പ്രേം, സഞ്ജയ് ഭാരതി, സിദ്ധാര്‍ത്ഥ് ബസു എന്നിവരും ചിത്രത്തിലുണ്ട്. നവംബര്‍ അവസാനമാണ് 36 വയതനിലെയുടെ ചിത്രീകരണം ആരംഭിച്ചത്. ചെന്നൈ, ദില്ലി, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

സന്തോഷ് നാരയണനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. 36 വയതിനിലെയുടെ ആദ്യ ടീസറിന് വലിയ സ്വീകരണമാണ് തമിഴ് ചലചിത്ര ലോകം നല്‍കിയത്. ജ്യോതികയുടെ വരവ് വലിയ ആഘോഷമാക്കാന്‍ തമിഴ് സിനിമ തയ്യാറെടുത്തു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ റിലീസിംഗ് തീയതി ഇനിയും പുറത്ത് വിട്ടിട്ടില്ല.

[jwplayer mediaid=”167718″]

DONT MISS
Top