കന്യാസ്ത്രീ പീഡനം: ഒരാള്‍ കൂടി പിടിയില്‍

പശ്ചിമ ബംഗാളിൽ കന്യാസ്ത്രീ ബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ ഒരാൾ കൂടി പൊലീസ് പിടിയിൽ. സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന മുഹമ്മദ് സലീം ഷെയ്ഖിനെ മുംബൈയിൽ വെച്ചാണ് ബംഗാൾ സിഐഡി അറസ്റ്റ് ചെയ്തത്. സംഭവം നടന്ന് ഏറെ നാളായിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ സംഭവത്തിൽ നാലു പേർ ഉൾപ്പെട്ടതായി വ്യക്തമാണ്. കേസുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു.

DONT MISS
Top